PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeCovid Updatesയു.എ.ഇ യിലെ യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി.

യു.എ.ഇ യിലെ യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി.

യു.എ.ഇ യിലെ യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി.

അബുദാബി: യു.എ.ഇ യിൽ ആണുനശീകരണ യജ്‌ജം പൂർത്തിയായതായി യു.എ.ഇ നാഷണൽ ഡിസാസ്റ്റർ ആൻഡ് ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റി വാക്താവ് സൈഫ് അൽ ദഹേരി അറിയിച്ചു.എല്ലായിടത്തും യാത്രാ നിയന്ത്രണങ്ങൾ നീക്കി.പന്ത്രണ്ട് വയസ്സിന് താഴെ ഉള്ള കുട്ടികളെ മാളുകളിലും റെസ്റ്ററെന്റുകളിലും അനുവദിക്കും.പൊതു ഗതാഗതവും,ഓഫീസുകളും മറ്റും അണു നശീകരണത്തിനു വിധേയമാക്കിയതിനാലാണിത്.അതേ സമയം പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുൻകരുതൽ തുടരും.സാമൂഹിക അകലം പാലിക്കണം.മാസ്ക് ധരിക്കുന്നത് ഉൾപ്പടെ കർശന നടപടികൾ തുടരണം.കാറിൽ മൂന്ന് പേർ പരിധി പാലിക്കണം.പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശ്ശകരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി യു.എ.ഇ ഏർപെടുത്തിയ നിയമങ്ങളും പിഴകളും നിലവിൽ ഉണ്ട് എന്ന് അധികൃതർ അറിയിച്ചു.ദുബൈയിൽ രാത്രി പതിനൊന്ന് മണി മുതൽ ആറ് മണി വരെയും,മറ്റു എമിറേറ്റുകളിൽ രാത്രി പത്തു മുതൽ രാവിലെ ആറ് വരെയും ആയിരുന്നു ആണുനശീകരണ യജ്‌ജം നടന്നത്.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മറ്റ് എമറേറ്റുകളിൽ നിന്നും അബുദാബിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി തുടരും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment