PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIസെപ്തംബറിൽ തുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്ന ദുബൈയിലെ സ്കൂളുകൾക്കായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി

സെപ്തംബറിൽ തുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്ന ദുബൈയിലെ സ്കൂളുകൾക്കായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി

സെപ്തംബറിൽ തുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്ന ദുബൈയിലെ സ്കൂളുകൾക്കായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി

സെപ്തംബറിൽ തുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്ന ദുബൈയിലെ സ്കൂളുകൾക്കായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) മാർഗനിർദേശങ്ങൾ പറുത്തിറക്കി. 118 നിർദേശങ്ങളാണ് കെ.എച്ച്.ഡി.എയുടെ വെബ്സൈറ്റ്
വഴി പുറത്തിറക്കിയത്. ഇൗ നിർദേശങ്ങൾ പാലിക്കാമെന്ന് ഉറപ്പുനൽകുന്ന സ്കൂളുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകുക. നേരത്തെ കുറച്ച് മുൻകരുതൽ
നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കൂടുതൽ ഉൾപെടുത്തിയ പട്ടികയാണ് ഞായറാഴ്ച പുറത്തിറക്കിയത്. ആറ് വയസിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും
മാസ്ക് ധ
രിക്കണം. ക്ലാസ് മുറികളിലെ പഠനത്തിനൊപ്പം ഒാൺലൈൻ പഠനവും നടത്താൻ

സ്കൂളുകൾക്ക് അനുമതിയുണ്ട്.

പ്രധാന നിർദേശങ്ങൾ:

*സ്കൂളിലെ അണുനശീകരണത്തിന് ദുബൈ മുനിസിപ്പാലിറ്റിയുടെ സഹായം തേടാം.

*സ്കൂളിൽ പ്രവേശിക്കുന്ന വിദ്യാർഥികളുടെയും
സന്ദർശകരുടെയും ജീവനക്കാരുടെയും കൃത്യമായ രേഖകൾ ഉണ്ടായിരിക്കണം. പേര്,
ഫോൺ നമ്പർ, സന്ദർശന സമയം തുടങ്ങിയവ രേഖപ്പെടുത്തണം.

*ശുചിമുറി, പാൻട്രി, കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവ മണിക്കൂറുകളുടെ ഇടവേളകളിളിൽ അണുനശീകരണം നടത്തണം.

*വിദ്യാർഥികൾ സ്ഥിരമായി തൊടുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കണം.

*പഠന സമയത്തിനിടെ കുട്ടികേളാ അധ്യാപകരോ ജീവനക്കാരോ രോഗലക്ഷണങ്ങൾകാണിച്ചാൽ ഉടൻ െഎസോലേഷനിലേക്ക് മാറ്റണം. കോവിഡ് പരിശോധന ഫലം വരുന്നത്
വരെ സ്കൂളിലേക്ക് അയക്കരുത്.

*റിസൽട്ട് നെഗറ്റീവാണെങ്കിൽ കോവിഡിന് സാധ്യതയില്ലെന്നാണ് ഡോക്ടർ
മാർ അഭിപ്രായപ്പെടുന്നതെങ്കിൽ വീണ്ടും സ്കൂളിൽ വരാം. എന്നാൽ, കോവിഡിന്
സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെങ്കിൽ 14 ദിവസം ക്വാറൻറീനിലിരിക്കണം.

*ഫലം പോസിറ്റീവാണെങ്കിൽ രോഗിയുമായി അടുത്തിടപഴകിയവർ (രണ്ട് മീറ്റർ അകലം പാലിക്കാതെ 15 മിനിറ്റോളം ഇടപഴകിയവർ) ക്വാറൻറീനിൽ കഴിയണം.

*രണ്ട് മീറ്റർ അകലം പാലിക്കാൻ കഴിയുമെങ്കിൽ പാൻട്രികൾ തുറക്കാം. എന്നാൽ, ബുഫേ
പോലുള്ള സംവിധാനം ഒരുക്കി കൂട്ടംകൂടാൻ അനുവദിക്കരുത്. രണ്ട് മീറ്റർ അകലത്തിൽ
വേണം ഇരിപ്പിടം ഒരുക്കാൻ. ഡിസ്പോസിബിൾ പാത്രങ്ങൾ നൽകണം.

*കുട്ടികൾ തമ്മിൽ ഇടപഴകാതെയുള്ള രീതിയിൽ ഫിസിക്കൽ എഡുക്കേഷൻ ക്ലാസുകൾ നൽകാം.

*സ്കൂൾ സ്വിമ്മിങ് പൂളുകൾ തുറക്കരുത്.

*ഫിസിക്കൽ എഡ്യൂകേഷൻ ക്ലാസുകൾ ഉള്ള ദിവസം ഫിസിക്കൽ എഡ്യൂകേഷൻ യൂനിഫോം
അണിഞ്ഞായിരിക്കണം കുട്ടികൾ വരേണ്ടത്.

*ലാപ്ടോപ്പ്, ടാബ്, ഹെഡ്േഫാൺ പോലുള്ളവ വിദ്യാർഥികളും അധ്യാപകരും സ്വന്തമായി
കൊണ്ടുവരണം.

*പേന പോലുള്ള വസ്തുക്കൾ വിദ്യാർഥികൾ തമ്മിൽ കൈമാറരുത്.

*രക്ഷിതാക്കൾക്ക് സ്കൂൾ പരിസരത്ത് പ്രവേശനം ഉണ്ടായിരിക്കില്ല.

*ബസിെൻറ ശേഷിയുടെ പകുതി കുട്ടികളെ മാത്രമെ ഉൾകൊള്ളിക്കാവു. ബസിലേക്ക്
കയറുന്നതിന് മുൻപ് ശരീരോഷ്മാവ് പരിശോധിക്കണം. 37.50 ഡിഗ്രിയിൽ കൂടുതൽ
ഉള്ളവരെ ബസിൽ കയറ്റരുത്.

*ലാബുകളിലും മറ്റു മുറികളിലും വായുസമ്പർക്കമുണ്ടാവാനുള്ള വെൻറിലേഷനുകൾ
സ്ഥാപിക്കണം.

*പ്രാർഥന മുറികൾ തുറക്കരുത്.

*ദുബൈ മുനിസിപ്പാലിറ്റി അംഗീകരിച്ച സാനിറ്റെസർ മാത്രം സ്കൂളുകളിൽ
ഉപയോഗിക്കാൻ ശ്രമിക്കണം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment