PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസേവന പ്രവർത്തനങ്ങളുമായി നാസർ ഹാജി കുപ്പം ഇനി മാതമംഗലത്ത് ഉണ്ടാകും

സേവന പ്രവർത്തനങ്ങളുമായി നാസർ ഹാജി കുപ്പം ഇനി മാതമംഗലത്ത് ഉണ്ടാകും

സേവന പ്രവർത്തനങ്ങളുമായി നാസർ ഹാജി കുപ്പം ഇനി മാതമംഗലത്ത് ഉണ്ടാകും

അബുദാബി : മുപ്പത്തിരണ്ട്  വർഷത്തെ പ്രവാസജീവിതം  അവസാനിപ്പിച്ചു  അബ്ദുൽ നാസർ ഹാജി നാടണയുകയാണ്. കണ്ണൂർ തളിപ്പറമ്പിനടുത്ത കുപ്പം കുഞ്ഞിമുഹമ്മദ് എന്നവരുടെ ഒമ്പത് മക്കളിൽ എട്ടാമനായ നാസർ ഹാജി ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ 1988 ൽ ബോംബെ വഴി ദുബായിൽ എത്തി . കുറച്ചുകാലം അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തു. അവിടെ ജോലി നഷ്ടമായപ്പോൾ  അബുദാബിയിൽ  അല്ലറചില്ലറ ജോലി ചെയ്തു തിരിച്ചു വീണ്ടും പഴയ കമ്പനിയിൽ തന്നെ ചേർന്നു. നാലുവർഷം ജോലി ചെയ്തു നാട്ടിലേക്ക്  തിരിച്ചു .
മാതമംഗലത്ത് നിന്ന് വിവാഹം ചെയ്തു പുതിയ വിസയിൽ  93 വീണ്ടും പ്രവാസലോകത്ത് എത്തി.ഒക്ടോബറിൽ എമിറേറ്റ്സ് കോളേജ് ഓഫ് ടെക്നോളജിയിൽ  ഓഫീസ് ബോയിയായി  ജോലിയിൽ പ്രവേശിച്ചു. 26 വർഷം പൂർത്തിയാക്കി കമ്പനിയിൽനിന്ന് സന്തോഷപൂർവ്വം പടിയിറങ്ങുന്നത്  അഡ്മിനിസ്ട്രേഷൻ സൂപ്പർവൈസർ ആയിട്ടാണ്.ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള നാസർ ഹാജിക്ക് ജോലിയിലെ ആത്മാർത്ഥതയും ക്യത്യ നിഷ്ടതയും കൊണ്ടാണ് ഉന്നത സ്ഥാനങ്ങൾ എത്താൻ സാധിച്ചത്. ജീവിതത്തിലെ ഒരു വഴിത്തിരിവായിട്ടാണ് അബുദാബി എമിറേറ്റ്സ് കോളേജിലെ ജോലിയെ അദ്ദേഹം കാണുന്നത്.  എല്ലാ വിജയങ്ങൾക്കും ഈ ജോലി കാരണമായതായി ഹാജി സ്മരിക്കുന്നു. കുടുംബത്തോട് ഒന്നിച്ചുള്ള ഹജ്ജ്, ഉംറ യാത്രകൾ, വീട് നിർമാണം,  അഞ്ച് മക്കളുടെ മക്കളുടെ പഠനം എന്നിവയെല്ലാം സാധിച്ചതും  കുറച്ചു കാലമെങ്കിലും കുടുംബം ഒന്നിച്ചുള്ള പ്രവാസ ജീവിധം നയിക്കാൻ  സാധിച്ചതും ഈ  ജോലിയാണെന്ന് അദ്ദേഹം സ്മരിക്കുന്നു.പ്രാരാബ്ധങ്ങൾക്കിടയിൽ ഒമ്പതാം ക്ലാസിൽ പഠനം നിർത്തി 8 വർഷം  നാട്ടിൽ ജോലി ചെയ്യുമ്പോഴും   സാമൂഹിക സംഘടനാ  സേവന രംഗത്ത് ഉണ്ടായിരുന്നത്  കൊണ്ട്  പ്രവാസ ലോകത്ത് എത്തിയപ്പോൾ  കൂടുതൽ സേവന പ്രവർത്തനങ്ങൾ  ചെയ്യാൻ സാധിച്ചതായി ഈ കുപ്പം സ്വദേശി സ്മരിക്കുന്നു. വ്യക്തിബന്ധങ്ങൾ ഉപയോഗപ്പെടുത്തി നിരവധിപേർക്ക്  ജോലി നേടി കൊടുത്തു.

കണ്ണൂർ ജില്ലയിൽ എസ്‌വൈഎസ് നടപ്പിലാക്കിയ സാന്ത്വന പ്രവർത്തനങ്ങൾക്ക്  അബുദാബിയിൽ ചുക്കാൻ പിടിച്ച നിരവധി സേവനങ്ങൾ ചെയ്യാൻ സാധിച്ചതും പ്രവാസ നേട്ടമായി കാണുന്നു, സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി നിർധനരായ നിരവധി പേർക്ക്  ഓട്ടോ റിക്ഷ , 300 ൽ അധികം കുടുംബിനികൾക്ക് തയ്യൽ മെഷീൻ തുടങ്ങിയവ നല്കിയതിലെ ആശയം മുന്നോട്ട് വെച്ചതും, അത് നടപ്പിൽ വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും ഈ സ്ഥിരോത്സാഹി തന്നെയാണ്. അതോടൊപ്പം  തളിപ്പറമ്പ് അൽമഖർ, മാട്ടൂൽ മൻഷഹ്  തുടങ്ങിയ സ്ഥാപനങ്ങൾക്കും സേവനം ചെയ്യാൻ സാധിച്ചു. അബുദാബിയിൽ നടക്കുന്ന ഗ്രാൻ്റ്  നബിദിന പരിപാടിയിൽ ഭക്ഷണ പാചക ചുമതല 52 കാരനായ നാസർ ഹാജിയാണ് 15 വർഷമായി നിർവഹിച്ചു പോരുന്നത്.പ്രവാസ ജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ നേട്ടമായി കാണുന്നത് പ്രാസ്ഥാനിക നേതാക്കളുമായി അടുത്തിടപഴകാൻ സാധിച്ചു എന്നതാണ്. ജൂലൈ 9ന് പ്രവാസത്തോട് വിട പറയുന്ന നാസർ ഹാജിക്ക് താമസ സ്ഥലമായ മാതമംഗലത്ത് സാമൂഹിക സേവനവുമായി ശിഷ്ട്ട കാലം ചിലവഴിക്കാനാണ് താൽപര്യം.അൽ മഖർ , മൻഷഹ്, എസ് വെ എസ് കണ്ണുർ അബുദാബി ഘടകവും നാഷനൽ കമ്മിറ്റിയും യാത്രയ്പ്പ് നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment