PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIയു.എ.ഇ വിസ നിയമങ്ങളിൽ ഭേദഗതി.

യു.എ.ഇ വിസ നിയമങ്ങളിൽ ഭേദഗതി.

യു.എ.ഇ വിസ നിയമങ്ങളിൽ ഭേദഗതി.

യു.എ.ഇ: രാജ്യത്തെ വിസ, ഐഡി എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് പുതിയ ഉത്തരവ് പുറത്തിറക്കി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതോടെ, രാജ്യത്തെ വിവിധ മേഖലകൾ സാധാരണ നിലയിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഈ തീരുമാനം.ജു​ലൈ 12 മു​ത​ൽ വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫീ​സു​ക​ളും പി​ഴ​ക​ളും ഈ​ടാ​ക്കാ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. പ്ര​വാ​സി​ക​ളു​ടെ താ​മ​സ വി​സ, എ​ൻ​ട്രി പെ​ർ​മി​റ്റ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ൻ തീ​രു​മാ​ന​ങ്ങ​ളും  നി​ർ​ത്തു​ക​യാ​ണെ​ന്നും ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻ​റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ൻ​ഷി​പ്പ് ട്വീ​റ്റ് ചെ​യ്തു.സേവനങ്ങളെല്ലാം കഴിയുന്നതും ഡിജിറ്റൽ രീതികളിൽ നൽകാനും ക്യാബിനറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ തീരുമാന പ്രകാരം നടപ്പിലാക്കുന്ന വിസ സംബന്ധമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ:

*രാജ്യത്തിന് പുറത്തു നിന്ന് യുഎഇയിലേക്ക് പ്രവേശിക്കുന്ന എമിറാത്തി പൗരന്മാർ, ജി സി സി പൗരന്മാർ, 6 മാസത്തിൽ താഴെ യു എ ഇയ്ക്ക് പുറത്ത് താമസിച്ച റെസിഡന്റ് വിസക്കാർ എന്നിവർക്ക്, രാജ്യത്ത് പ്രവേശിച്ച തീയ്യതി മുതൽ ഒരു മാസത്തെ സമയം രേഖകൾ പുതുക്കുന്നതിനായി നൽകിയിട്ടുണ്ട്.
*നിലവിൽ യു എ ഇയിൽ തുടരുന്ന എമിറാത്തി പൗരന്മാർ, ജി സി സി പൗരന്മാർ, റെസിഡന്റ് വിസക്കാർ എന്നിവർക്ക് തങ്ങളുടെ രേഖകൾ പുതുക്കുന്നതിനായി 3 മാസത്തെ സാവകാശം നൽകും.
*മാർച്ച് 1, 2020-നു ശേഷം വിസ കാലാവധി അവസാനിച്ചതും, നിലവിൽ യുഎഇയ്ക്ക് പുറത്തുള്ളവരുമായ റെസിഡൻസി വിസക്കാർക്കും, ആറുമാസത്തിലധികമായി രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസക്കാർക്കും, അവരുടെ മാതൃരാജ്യത്തുനിന്ന് യുഎഇയിലേക്ക് വ്യോമയാന ഗതാഗതം പുനർസ്ഥാപിക്കുന്ന തീയ്യതി മുതൽ ഒരു നിശ്ചിത ഇളവ് കാലാവധി യു എ ഇയിലേക്ക് മടങ്ങാൻ അനുവദിക്കും. ഇത് സംബന്ധിച്ച കാലയളവുകളും മറ്റും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് തീരുമാനിക്കുന്നതാണ്.
*ഇത്തരം വിഭാഗക്കാർക്ക് ഇളവ് കാലാവധിക്ക് ശേഷമായിരിക്കും സേവന തുകകളും, പിഴകളും ചുമത്തുന്നത്. ഇളവ് കാലാവധിയിൽ പിഴകൾ ചുമത്തുന്നതല്ല. ജൂലൈ 12 മുതൽ ICA സേവനങ്ങൾക്കെല്ലാം ഫീസ് ഈടാക്കുന്നതാണ്.

ഈ പുതിയ ഉത്തരവ് പ്രകാരം റദ്ദാക്കുന്ന വിസ തീരുമാനങ്ങൾ:

*മാർച്ച് 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ വിസ കാലാവധി അവസാനിച്ച, രാജ്യത്തിനു അകത്തോ പുറത്തോ ഉള്ള റെസിഡൻസി വിസകളുമായി ബന്ധപ്പെട്ട പഴയ തീരുമാനങ്ങൾ.
*രാജ്യത്തിനു അകത്തുള്ള റെസിഡൻസി വിസക്കാർക്ക്, മാർച്ച് 1 മുതൽ ഡിസംബർ 31 വരെ വിസ, എൻട്രി പെർമിറ്റ് എന്നിവയുടെ കാലാവധി നീട്ടി നൽകിയ തീരുമാനം.
*പിഴതുകകൾ, സേവന ഫീസ് എന്നിവ താത്കാലികമായി നിർത്തലാക്കിയ തീരുമാനം.
*മാർച്ച് 1-നു കാലാവധി അവസാനിച്ച ഐഡി കാർഡുകളുള്ള, രാജ്യത്തിനു അകത്തുള്ള റെസിഡൻസി വിസക്കാർക്ക്, മാർച്ച് 1 മുതൽ ഡിസംബർ 31 വരെ ഐഡി കാർഡിന്റെ കാലാവധി നീട്ടി നൽകിയ തീരുമാനം.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment