PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaപൊതു പാർക്കുകളിൽ ശീഷാ, ബാർബിക്യൂ എന്നിവയുടെ ഉപയോഗം നിരോധിച്ചു:സൗദി

പൊതു പാർക്കുകളിൽ ശീഷാ, ബാർബിക്യൂ എന്നിവയുടെ ഉപയോഗം നിരോധിച്ചു:സൗദി

പൊതു പാർക്കുകളിൽ ശീഷാ, ബാർബിക്യൂ എന്നിവയുടെ ഉപയോഗം നിരോധിച്ചു:സൗദി

സൗദി :സൗദി അറേബ്യയിലെ പൊതു പാർക്കുകളിൽ ശീഷാ, ബാർബിക്യൂ എന്നിവയുടെ ഉപയോഗം നിരോധിച്ചു. മുൻസിപ്പൽ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സൗദിയിലെ പൊതു ഇടങ്ങളിലോ, പൊതു പാർക്കുകളിലോ ബാർബിക്യൂ, ശീഷാ എന്നിവയുടെ ഉപയോഗത്തിനായും, മറ്റു കാര്യങ്ങൾക്കായും തീ കത്തിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമ ലംഘനങ്ങൾക്ക് 100 റിയാൽ പിഴ ചുമത്തുന്നതാണെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇത്തരം നിയമലംഘനങ്ങൾ തുടരുന്നവർക്ക് ഇരട്ടി പിഴ ഈടാക്കുന്നതാണ്. പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയും, പൊതു ഇടങ്ങൾ നശിപ്പിക്കുന്നത് തടയുന്നതിനുമായാണ് ഇത്തരത്തിൽ ഒരു തീരുമാനം അധികൃതർ നടപ്പിലാക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment