PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaകോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കും :മന്ത്രി കെ കെ ശൈലജ .

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കും :മന്ത്രി കെ കെ ശൈലജ .

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കും :മന്ത്രി കെ കെ ശൈലജ .

തിരുവനന്തപുരം:  സംസ്ഥാനത്ത് കൂടുതൽ കോവിഡ് ക്ലസ്റ്ററുകൾ  ഉണ്ടാകാതെയിരിക്കുന്നതിനാണ് സർക്കാർ അതീവ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയ കോവിഡ് ചികിത്സാകേന്ദ്രം സന്ദർശിച്ച മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു .

രോഗലക്ഷണം പ്രകടിപ്പിക്കുമ്പോൾ തന്നെ ചികിത്സ നൽകുന്നത് ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കും .ഇവിടെ എത്തുന്നവരിൽ  രക്തസമ്മർദ്ദം ,പ്രമേഹം എന്നീ അസുഖങ്ങളുള്ളവർ മരുന്നുകളും,മൊബൈൽ ,ചാർജർ ,കണ്ണട,മറ്റ് ആവശ്യവസ്തുക്കൾ  എന്നിവ കൊണ്ടുവരണം .ഭക്ഷണവും മരുന്നും ഇവിടെ നൽകും . ഗുരുതരരോഗമുള്ളവരെ ആശുപത്രികളിൽ ചികിൽസിക്കും.ജനങ്ങൾ കനത്ത  ജാഗ്രത പുലർത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment