PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeHealth100 മണിക്കൂർ ,10 ലക്ഷം പുതിയ കോവിഡ് രോഗികൾ .

100 മണിക്കൂർ ,10 ലക്ഷം പുതിയ കോവിഡ് രോഗികൾ .

100 മണിക്കൂർ ,10 ലക്ഷം പുതിയ കോവിഡ് രോഗികൾ .

 

ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുകയറുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 100 മണിക്കൂറിനുള്ളിൽ പുതിയ 10 ലക്ഷം പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇത്രയധികം പേർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ രോഗം പകരുന്നത്.

വെള്ളിയാഴ്ചയോടെ 14 ദശലക്ഷം പേർക്കാണ് കോവിഡ് രോഗം ബാധിച്ചിരിക്കുന്നത് . ജനുവരി ആദ്യവാരം ചൈനയിൽ പ്രത്യക്ഷമായ രോഗം മൂന്ന് മാസത്തോളം എടുത്താണ് ആദ്യ 10 ലക്ഷം പേർക്ക് ബാധിച്ചത് . എന്നാൽ ജുലൈ 13 നു 13 ദശലക്ഷം പേരിൽ നിന്നും വെറും നാല് ദിവസങ്ങൾ കൊണ്ടാണ് അടുത്ത 10 ലക്ഷം പേരിലേക്ക് പടർന്നു കയറിയത് .

590,000 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവഹാനി സംഭവിച്ചിരിക്കുന്നത്. ജനുവരി 10 നു ചൈനയിലെ വുഹാനിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത് . നിലവിൽ അമേരിക്കയിലാണ് രോഗവ്യാപന തോതും മരണങ്ങളും കൂടുതൽ . 10 ലക്ഷം പേർക്ക് രോഗം ബാധിച്ച ഇന്ത്യയിൽ കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ അനുസരിച്ച് ദിനംപ്രതി 30000 പേർക്കാണ് രോഗം പകരുന്നത് .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment