PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് യുഎഇ സ്ഥാപനം സാങ്കേതികപഠന സൗകര്യം ഒരുക്കുന്നു.

ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് യുഎഇ സ്ഥാപനം സാങ്കേതികപഠന സൗകര്യം ഒരുക്കുന്നു.

ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് യുഎഇ സ്ഥാപനം സാങ്കേതികപഠന സൗകര്യം ഒരുക്കുന്നു.

ദുബായ് : ഇന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുത്ത സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സാങ്കേതിക പരിജ്ഞാനം പകർന്നു നൽകുന്ന പഠനസഹായവുമായി യു എ ഇ യിലെ സ്ഥാപനം എത്തുന്നു. അഞ്ചു മുതൽ പത്താം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ അനിമേഷൻ ,ആപ്പ് ഡെവലപ്പ്മെന്റ് ,ഇംഗ്ലീഷ് ഭാഷാ എന്നീ വിഷയങ്ങളിലാകും എട്ട് ആഴ്ച ക്‌ളാസ്സുകൾ നൽകുക.

ദുബായ് ആസ്ഥാനമായുള്ള കോഡെഡ് മൈൻഡ്‌സ് എന്ന സ്ഥാപനം ,ഇന്ത്യയിലെ അലീഗ്‌ എഡ്യൂക്കേഷണൽ ആൻഡ് വെൽഫയർ സൊസൈറ്റിയുമായി ചേർന്നാണ് 70 പൊതുവിദ്യാലയങ്ങളിൽ ഈ സംവിധാനം ഒരുക്കുക . ജംഷഡ്‌പൂർ ,ലക്‌നൗ ,അലിഗഡ് ,മൊറാദാബാദ് ,കൊൽക്കൊത്ത ,ബാരാബങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത് . വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബുകളും നൽകും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Sorry, the comment form is closed at this time.