PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ 146 സാംസ്കാരിക കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും വകുപ്പിന്റെ ‘ഗോ സേഫ്’ അംഗീകാരം ലഭിച്ചു.

അബുദാബിയിൽ 146 സാംസ്കാരിക കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും വകുപ്പിന്റെ ‘ഗോ സേഫ്’ അംഗീകാരം ലഭിച്ചു.

അബുദാബിയിൽ 146 സാംസ്കാരിക കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും വകുപ്പിന്റെ ‘ഗോ സേഫ്’ അംഗീകാരം ലഭിച്ചു.

അബുദാബി:കോവിഡിന്റെ പിടിയിൽനിന്നും മുക്തമാവുന്ന അബുദാബിയിലെ വാണിജ്യ വ്യവസായ മേഖലയുടെ സുരക്ഷയുറപ്പാക്കാൻ സാംസ്കാരിക വിനോദ സഞ്ചാര വകുപ്പിന്റെ ‘ഗോ സേഫ്’ സർട്ടിഫിക്കേഷൻ. ജൂണിൽ ആരംഭിച്ച പദ്ധതി പ്രകാരം 146 സാംസ്കാരിക കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും വകുപ്പിന്റെ ‘ഗോ സേഫ്’ അംഗീകാരം ലഭിച്ചു.അബുദാബിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ലൂവ്ര് മ്യൂസിയമാണ് ഈ സാക്ഷ്യപത്രം ലഭിച്ച ആദ്യ സ്ഥാപനം. എമിറേറ്റ്‌സ് പാലസ്, ഖസ്ർ അൽ ഹൊസൻ, കൾച്ചറൽ ഫൗണ്ടേഷൻ എന്നിവയെല്ലാം സുരക്ഷിതമാണെന്ന് ഇത്തരത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.

കൂടുതൽ സ്ഥാപനങ്ങൾ ഈ സാക്ഷ്യപത്രം നേടുന്നതോടെ അബുദാബി കോവിഡിനെതിരേ ശക്തമായ കരുതലൊരുക്കി സന്ദർശകരെ സ്വീകരിക്കാൻ പ്രാപ്തമാവും. അതീവ കർശനമായ പരിശോധനകളാണ് ഇതിനായി നടത്തുന്നത്. സാമൂഹിക അകലം ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ മുതൽ ജീവനക്കാരുടെ ആരോഗ്യസ്ഥിതി വരെ ഇതിനായി പരിഗണിക്കും. ഇതിനകം തന്നെ ‘ഗോ സേഫ്’ പദ്ധതി അബുദാബിയുടെ സുരക്ഷാ അളവുകോലായി മാറിയതായി സാംസ്കാരിക വിനോദ സഞ്ചാര വകുപ്പ് ടൂറിസം മാർക്കറ്റിങ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ അലി ഹസൻ അൽ ഷൈബ പറഞ്ഞു. കൂടുതൽ സ്ഥാപനങ്ങൾ ഇത്തരത്തിൽ പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് അവസാനത്തോടെ അബുദാബിയിലെ എല്ലാ പ്രധാന സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ ഷൈബ വ്യക്തമാക്കി. ഈ സുരക്ഷാ സാക്ഷ്യപത്രം നിർബന്ധമല്ലെങ്കിലും സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്രതിബദ്ധതയും കാര്യക്ഷമതയും പ്രകടമാക്കുന്നതിനുള്ള അവസരമായി കണക്കാക്കാം. സാംസ്കാരിക വിനോദ സഞ്ചാര വകുപ്പ് വെബ്‌സൈറ്റിലൂടെ പദ്ധതിയുടെ ഭാഗമാവാൻ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment