PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25 മുതൽ പ്രവർത്തനം ആരംഭിക്കും.

ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25 മുതൽ പ്രവർത്തനം ആരംഭിക്കും.

ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25 മുതൽ പ്രവർത്തനം ആരംഭിക്കും.

ദുബായ് : ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25 മുതൽ പ്രവർത്തനം ആരംഭിക്കും.സിൽവർ ജൂബിലി ആഘോഷ നിറവിൽ ആണ്  ഇത്തവണ ഫെസ്റ്റ് നടക്കുക.വിനോദവും വിപണനവും  സമന്വയിപ്പിച്ചു വർണ്ണകാഴ്ചകളുടെ വിസ്‌മയം തീർക്കുന്ന  ദുബായ് ഗ്ലോബൽ വില്ലേജിന്റെ അടുത്ത സീസൺ  ഒക്ടോബർ 25 നു ആണ് ആരംഭിക്കുക.ലോക  കലാ സാംസ്ക്കാരിക സംഗമത്തിനു വേദിയൊരുക്കികൊണ്ടു നടക്കുന്ന കാഴ്ചകളുടെ ഈ ആഗോള ഗ്രാമം ആഘോഷനിറവിന്റെ രജതജൂബിലിയിലാണ് ഇക്കുറി. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളും  , കല സാംസ്ക്കാരിക വിനോദ പരിപാടികളും ഒരുകുടക്കീഴിൽ അണിനിരക്കുന്ന ഗ്ലോബൽ വില്ലേജ് മധ്യപൂവ്വ ദേശത്ത ഏറ്റവും വലിയ വിനോദ വിപണന മേളയാണ് .നിക്ഷേപകർക്ക് അവസരങ്ങൾ നൽകുന്നതിനായി റജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.ഇന്ത്യയടക്കം 78 രാജ്യങ്ങളിൽ നിന്നുള്ള 3,500 ഷോപ്പിങ് ഔട് ലറ്റുകളുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു . ഇരുപത്തിനായിരത്തിലേറെ വിനോദ–സാംസ്കാരിക- കലാ  പരിപാടികളും ആഗോള ഗ്രാമത്തിൽ അരങ്ങേറുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് . കോവിഡ് പടർന്നു പിടിച്ചതോടെ കഴിഞ്ഞ തവണ നേരത്തെ അടക്കേണ്ടി വന്ന ഗ്ലോബൽ വില്ലേജ്  നിലവിലെ സാഹചര്യത്തിൽ തുറക്കുമോ എന്ന സംശയം നിലനിൽക്കുമ്പോളാണ് യു എ ഇ യിലെ സ്വദേശികളിലും വിദേശികളിലും  ആവേശം നിറക്കുന്ന പുതിയ പ്രഖ്യാപനം നടന്നിരിക്കുന്നത്.2021 ഏപ്രിൽ വരെയാണ് ഫെസ്റ്റ് നീണ്ടു നിൽക്കുക.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment