PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ ഭക്ഷണ ശാലകൾക്കു 80 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി.

അബുദാബിയിൽ ഭക്ഷണ ശാലകൾക്കു 80 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി.

അബുദാബിയിൽ ഭക്ഷണ ശാലകൾക്കു 80 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി.

അബുദാബി: അബുദാബിയിൽ ഭക്ഷണ ശാലകൾക്കു 80 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി.കർശന ഉപാധികളോടെയാണ് പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.അബുദാബിയിലെ റസ്റ്റോറന്റുകൾ,കോഫീ ഷോപ്പുകൾ,കഫേകൾ ലൈസൻസുള്ള മറ്റു ഭക്ഷ്യ ഔട്ലറ്റുകൾ എന്നിവയ്ക്ക് 80 ശതമാനം ശേഷിയിൽ തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന് അബുദാബിയിലെ സാമ്പത്തിക വികസന വകുപ്പ് ആണ് അറിയിച്ചത്.ഷോപ്പിങ് മാളുകൾക്കു ഉള്ളിലും പുറത്തും ഉള്ള ഷോപ്പുകൾക്കു ബാധകമാണ്. അബുദാബി എമർജൻസി ക്രൈയ്‌സസ്സ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഫോർ കോവിഡ് 19 പാൻഡെമിക് നടപ്പാക്കിയ നടപടികളെ തുടർന്നാണ് പ്രഖ്യാപനം നടന്നത്.ജീവനക്കാരെ രണ്ടാഴ്ചകൂടുമ്പോൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മാർഗ്ഗരേഖ വ്യക്തമാക്കുന്നു.ജീവനക്കാരുടെ ശരീര താപനില പ്രതിദിനം പരിശോധിക്കണം.ബോഫേകൾക്കു അനുവാദമില്ല.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സാമ്പത്തിക വികസന വകുപ്പിന്റെ തീരുമാനം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment