PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകോവിഡ് -19 പരിശോദന പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ്.

കോവിഡ് -19 പരിശോദന പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ്.

കോവിഡ് -19 പരിശോദന പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ്.

അബുദാബി:അബുദാബി എമിറേറ്റിലുടനീളം ജനസാന്ദ്രതയേറിയ ഇടങ്ങളിൽ നടപ്പിലാക്കുന്ന കോവിഡ് -19 പരിശോദന പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ദേശീയ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായുള്ള കൊറോണ വൈറസ് പരിശോധന അബുദാബി ഹെൽത്ത് ഡിപാർട്മെന്റ്, അബുദാബി പോലീസ്, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി, മറ്റു സന്നദ്ധപ്രവർത്തകർ എന്നിവർ സംയുക്തമായാണ് നടപ്പാക്കുന്നത്. തീവ്രമായ കോവിഡ് -19 പരിശോധന നടപടികളിലൂടെ രോഗബാധ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനും അതിലൂടെ രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടാണ് ശക്ക്ബൂത്ത് സിറ്റി പോലുള്ള അബുദാബിയിലെ ജനസാന്ദ്രതയേറിയ ഇടങ്ങളിലെ നിവാസികൾക്കിടയിലാണ് പരിശോധന നടപ്പിലാക്കുന്നത്. ഇതുവരെ കോവിഡ് -19 പരിശോധനകൾ നടത്താത്തവരിലേക്ക് ഏറ്റവും വേഗത്തിൽ പരിശോധന സേവനങ്ങൾ എത്തിക്കുന്നതിനായാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് ഫീൽഡ് കമാണ്ടർ ക്യാപ്റ്റൻ ഡോ. ഐഷ അൽമാരി വ്യക്തമാക്കി. പരമാവധി ആളുകളെ പരിശോധനകൾക്ക് വിധേയരാക്കുന്നത് രോഗബാധ വ്യാപിക്കുന്നത് കണ്ടെത്തി തടയാൻ സഹായകമാണ്. ജനസാന്ദ്രതയേറിയ ഇടങ്ങളിലെ പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയുമാണ് ഞങ്ങൾ ചെയ്യുന്നത് അവർ കൂട്ടി ചേർത്തു.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment