PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEതൊഴിലിടങ്ങളിലെ അപകടങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ 10,000 ദിർഹം പിഴ.

തൊഴിലിടങ്ങളിലെ അപകടങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ 10,000 ദിർഹം പിഴ.

തൊഴിലിടങ്ങളിലെ അപകടങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ 10,000 ദിർഹം പിഴ.

യുഎഇ: തൊഴിലിടങ്ങളിലെ അപകടങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യണമെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു. തീപിടുത്തം ,അപകട മരണം,സ്ഫോടനങ്ങൾ എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യേണ്ടത്. അപകടങ്ങൾ 24 മണിക്കൂറിനുള്ളിൽ ആണ് അറിയിക്കേണ്ടത്.ഫെഡറൽ തൊഴിൽ നിയമ പ്രകാരം അപകട വിവരങ്ങൾ മറച്ചു വെക്കുന്നത് ഗുരുതര വീഴ്ചയാണ്. 10,000 ദിർഹമാണ് ഇതിനു പിഴ ലഭിക്കുക.അപകടത്തിൽ തൊഴിലാളികൾക്ക് പരുക്ക് ഉണ്ടെങ്കിൽ മൂന്നു ദിവസത്തിനുള്ളിൽ ആണ് അറിയിക്കേണ്ടത്.സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക്അ പകടമുണ്ടാകുകയോ   രോഗം ബാധിക്കുകയോ ചെയ്താൽ തൊഴിലുടമ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സാ ചെലവുകൾ സ്പോൺസർ വഹിക്കണംമെന്നും അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment