PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഭവന നിർമ്മാണ സഹായവുമായി ഇശൽ ബാൻഡ് അബുദാബി പ്രവർത്തകർ.

ഭവന നിർമ്മാണ സഹായവുമായി ഇശൽ ബാൻഡ് അബുദാബി പ്രവർത്തകർ.

ഭവന നിർമ്മാണ സഹായവുമായി ഇശൽ ബാൻഡ് അബുദാബി പ്രവർത്തകർ.

അബുദാബി : കടങ്ങോട് പഞ്ചായത്ത് വെള്ളറക്കാട് പേങ്ങാട്ടുപാറ ഒൻപതാം വാർഡിൽ പ്രൈമറി ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന ജയൻ, ഷീല ദമ്പതികളുടെ വീട് പണി പൂർത്തീകരിക്കുന്നതിലേക്കാണ് ഇശൽ ബാൻഡ് അബുദാബി പ്രവർത്തകർ 50,000/- രൂപ ധനസഹായം നൽകിയത്. 2018 ലെ പ്രളയത്തെ തുടർന്ന് ജയൻ, ഷീല ദമ്പതികളുടെ വർഷങ്ങൾ പഴക്കമുള്ള ചെറിയ വീടിന് അറ്റകുറ്റപണികൾ ചെയ്യാൻ കഴിയാത്ത വിധം കേടുപാടുകൾ സംഭവിച്ചിരുന്നു. ഹൃദ്രോഗിയായ ജയൻ ഓട്ടോ ഓടിച്ചു കിട്ടുന്ന ചെറിയ വരുമാനത്തിലാണ് പ്രായമായ അമ്മയും, മുതിർന്ന പെൺകുട്ടി അടക്കമുള്ള ഇവരുടെ കുടുംബം കഴിഞ്ഞു പോന്നിരുന്നത്. ജയന്റെ ഭാര്യ ഷീല പഞ്ചായത്ത് ഓഫീസിൽ അപേക്ഷകൾ പൂരിപ്പിച്ചു നൽകി കിട്ടുന്ന തുച്ഛമായ വരുമാനം മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് പോലും തികയില്ലായിരുന്നു.

ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ കേട്ടറിഞ്ഞ ഷീലയുടെ മകൻ പഠിക്കുന്ന കോൺകോർഡ് സ്കൂളിന്റെ അധികൃതർ പ്രളയ ഫണ്ട് ഉപയോഗപ്പെടുത്തി ഇവർക്ക് പുതിയ വീട് നിർമ്മിച്ചു നൽകി എങ്കിക്കും അതിന്റെ പണികൾ പൂർത്തിയാക്കാൻ തുച്ഛ വരുമാനക്കാരായ ഈ കുടുംബത്തിന് ഇതുവരെ സാധിച്ചിരുന്നില്ല. ഈ കുടുംബത്തിന്റെ അവസ്ഥ കേട്ടറിഞ്ഞ ഇശൽ ബാൻഡ് അബുദാബി പ്രവർത്തകർ ഉടൻതന്നെ 50,000/- രൂപ സമാഹരിച്ചു നൽകുകയായിരുന്നു.

കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: രമണി രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ: ജലീൽ ആദൂർ, ഒൻപതാം വാർഡ് മെമ്പർ ലിപിൻ, കോൺകോർഡ് സ്കൂൾ മാനേജർ ബഷീർ എന്നിവർ ചേർന്ന് ജയൻ, ഷീലാ ദമ്പതികളുടെ വീട് സന്ദർശിച്ചാണ് തുക കൈമാറിയത്. ഈ മഹാമാരികാലത്തും ഇശൽ ബാൻഡ് അബുദാബിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഖ്യ രക്ഷാധികാരി ഹാരിസ് നാദാപുരം, ചെയർമാൻ റഫീക്ക്‌ ഹൈദ്രോസ്, ഉപദേശക സമിതി അംഗം മഹ്‌റൂഫ് കണ്ണൂർ, ഇവന്റ് കോർഡിനേറ്റർ ഇക്ബാൽ ലത്തീഫ്, സീനിയർ എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് കല്ലട, സലീത്ത് രാമന്തളി, അൻസാർ വെഞ്ഞാറമൂട്, നിയാസ് നുജൂം എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു കൊണ്ട് ശ്രീ: ജലീൽ ആദൂർ ആമുഖ ഭാഷണം നടത്തിയിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment