PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി അൽ ദഫ്‌റയിൽ നടക്കുന്ന പൈതൃക ആഘോഷ നഗരിയിലേക്ക്  സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു.

അബുദാബി അൽ ദഫ്‌റയിൽ നടക്കുന്ന പൈതൃക ആഘോഷ നഗരിയിലേക്ക്  സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു.

അബുദാബി അൽ ദഫ്‌റയിൽ നടക്കുന്ന പൈതൃക ആഘോഷ നഗരിയിലേക്ക്  സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു.

അബുദാബി: അബുദാബി അൽ ദഫ്‌റയിൽ നടക്കുന്ന പൈതൃക ആഘോഷ നഗരിയിലേക്ക്  സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു.നവംബർ 20 നാണു ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ  ആരംഭിക്കുക.അബുദാബിയിലെ മെയിൻ ബസ് സ്റ്റേഷനിൽ നിന്നും എല്ലാ ദിവസവും  ഉച്ചകഴിഞ്ഞു 3 മണി മുതൽ  രാത്രി 7 മണി വരെ ഓരോ മണിക്കൂറിലും ആണ് ബസ് പുറപ്പെടുക. മെയിൻ ബസ് സ്റ്റേഷനിൽ നിന്നും  ബെയിൻ അൽ ജെസ്സറെയ്ൻ കോപ്പറേറ്റീവ് സൊസൈറ്റി സൂപ്പർ മാർക്കറ്റ് , ബനിയാസ് ബസ് സ്റ്റേഷൻ എന്നീ സ്ഥലങ്ങളിലൂടെയാകും  ഉത്സവ നഗരിയിൽ എത്തിച്ചേരുക. വൈകിട്ട് 5 മുതൽ 11 മണി വരെ എല്ലാ ഓരോ മണിക്കൂറിലും ഉത്സവ നഗരിയിൽ നിന്നും അബുദാബി മെയിൻ ബസ് ടെര്മിനലിലേക്കു ബസ് സർവീസ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. മൂന്നു മാസത്തോളം നീണ്ടു നിൽക്കുന്ന പൈതൃക മേളയിൽ 3500 പരിപാടികൾ ആണ്  ഇത്തവണ അരങ്ങേറുക  . 80,000 പേര് ഒരു ദിവസം സന്ദർശനം നടത്തുമെന്ന് കരുതപ്പെടുന്ന ഉത്സവ നഗരിയിൽ പ്രവേശിക്കുന്നതിന് 5 ദിർഹമാണ് നിരക്ക്. 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 2021 ഫെബ്രുവരി 20 വരെയാണ് മേള നീണ്ടു നിൽക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment