PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEനാളെയും മറ്റന്നാളും മഴ പ്രവചിച്ച് യുഎഇ കാലാവസ്ഥാകേന്ദ്രം.

നാളെയും മറ്റന്നാളും മഴ പ്രവചിച്ച് യുഎഇ കാലാവസ്ഥാകേന്ദ്രം.

നാളെയും മറ്റന്നാളും മഴ പ്രവചിച്ച് യുഎഇ കാലാവസ്ഥാകേന്ദ്രം.

യുഎഇ: യുഎഇയിൽ കാലാവസ്ഥ വ്യതിയാനത്തെ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതായും മുന്നറിയിപ്പിൽ സൂചിപ്പിച്ചു.
തിങ്കൾ ചൊവ്വ ദിവസങ്ങളിൽ യുഎഇയുടെ തീരപ്രദേശങ്ങളിലും , വടക്കു – കിഴക്കു ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ന്യൂന മർദ്ദത്തെത്തുടർന്നുള്ള കാലാവസ്ഥാവ്യതിയാനമാണ് മഴയ്ക്ക് കാരണമാകുന്നത്. തെക്കു കിഴക്കു നിന്ന് കാറ്റിന്റെ ദിശ വടക്കു പടിഞ്ഞാറായി മാറുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു. കാറ്റിന്റെ വേഗത 45 കിലോമീറ്ററായി ഉയരുമെന്നും ,കടൽ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. യു എ ഇ യിൽ ഉടെനീളം അടുത്ത ദിവസങ്ങളിൽ ചൂട്  4 ഡിഗ്രി വരെ കുറയും . താപനില 18 ഡിഗ്രി വരെയാകുമെന്നും പർവ്വത പ്രദേശങ്ങളിൽ  ഇത് 12  ഡിഗ്രി വരെ കുറയുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.കനത്ത മഴ പരിഗണിച്ച് വഴുവഴുപ്പുള്ള റോഡുകളിൽ ജാഗ്രത പുലർത്തണമെന്നും , വെള്ളപ്പൊക്ക സാധ്യതയുള്ള വാദികളിലേക്ക് പോകരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment