PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഈ കോമേഴ്സ് വിപണിയിൽ പ്രവർത്തനം വിപുലമാക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്.

ഈ കോമേഴ്സ് വിപണിയിൽ പ്രവർത്തനം വിപുലമാക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്.

ഈ കോമേഴ്സ് വിപണിയിൽ പ്രവർത്തനം വിപുലമാക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്.

അബുദാബി: ഈ കോമേഴ്സ് വിപണിയിൽ പ്രവർത്തനം വിപുലമാക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. യുഎഇയിലെ ആദ്യത്തെ ഈ കോമേഴ്സ് ഫുൾഫിൽമെന്റ് സെന്റർ  അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിൽ ZonesCorp എക്സിക്യൂട്ടീവ് ഡയറക്ടർ Abdul Aziz Bawazeer- ആണ് സെൻ്റർ ഉദ്ഘാടനം ചെയ്തത്. ഓൺലൈനിൽ വഴി ലഭിക്കുന്ന ഓർഡറുകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമായി പൂർത്തീകരിക്കുന്നതിനുള്ള കേന്ദ്രമായാണ് അബുദാബി ഐക്കാഡ് സിറ്റിയിലുള്ള സെൻ്റർ പ്രവർത്തിക്കുക.ഭക്ഷ്യവസ്തുക്കൾ, പാലുത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങി ആവശ്യമുള്ള ഏത് സാധനങ്ങളും പോർട്ടലിൽ ലഭ്യമാണ്. ഇത് ഏറ്റവും സുരക്ഷിതവും വൃത്തിയുള്ളതുമായ സാഹചര്യത്തിൽ വീട്ടുമുറ്റത്തെത്തിക്കാൻ പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങളുടെ നീണ്ട നിരതന്നെ ലുലു ഒരുക്കിയിട്ടുണ്ട്.ഒരു പുതിയ യുഗത്തിലേക്കുള്ള തുടക്കമാണിതെന്ന് Fulfillment Center ഉദ്ഘാടനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. www.luluhypermarket.com എന്ന വെബ്സൈറ്റ് വഴിയോ ലുലു ഷോപ്പിംഗ് ആപ്പ് വഴിയോ ഉപഭോക്താക്കൾക്ക് ഓൺലൈനിൽ ഷോപ്പിംഗ് നടത്താവുന്നതാണ്. ഏറ്റവും സുരക്ഷിതമായ ക്രഡിറ്റ് – ഡെബിറ്റ് കാർട് വഴിയാണ് പണമടക്കേണ്ടത്. ലുലു ഗ്രൂപ്പ് Chief Executive Officer Saifee Rupawala, Executive Director Ashraf Ali M.A. എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.ഏറ്റവും ആധുനിക സൗകര്യങ്ങളോടെയാണ് ലോജിസ്റ്റിക് സെൻ്റർ നിർമ്മിച്ചിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് അനുഭവം സാധ്യമാക്കുന്നതാണ് ലുലുവിൻ്റെ ഓൺലൈൻ പോർട്ടൽ.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment