10 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി 9 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു ഷാർജ പോലീസ്.
10 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി 9 അംഗ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. 9 ഏഷ്യൻ വംശജരെയാണ് അറസ്റ്റ് ചെയ്തത്.ലൈറ്റനിംഗ് ഫോഴ്സ് എന്ന് പേരിട്ടിരുന്ന ഓപ്പറേഷനിലൂടെ 15 മില്യൺ ദിര്‍ഹത്തിന്റെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഘത്തിന്റെ ഫോൺ കോളുകൾ ട്രാക്ക് ചെയ്താണ് ഇവരെ കുടുക്കിയതെന്ന് ഷാർജ പൊലീസിലെ നർക്കോട്ടിക്ക്സ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ മജീദ് അൽ അസെം പറഞ്ഞു. ഇവരെ പിടികൂടാൻ നിയോഗിച്ച പ്രത്യേക ടീം 12 മണിക്കൂറിനുള്ളിലാണ് 9 പേരെയും കസ്റ്റഡിയിലെടുത്തതെന്നും അൽ അസെം. പറഞ്ഞു.