PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHപുതുവത്സര ആഘോഷങ്ങൾക്ക് ഷാർജയിലും നിയന്ത്രണങ്ങൾ,നിയമം ലംഘിച്ചാൽ 10000 ദിർഹം പിഴ.

പുതുവത്സര ആഘോഷങ്ങൾക്ക് ഷാർജയിലും നിയന്ത്രണങ്ങൾ,നിയമം ലംഘിച്ചാൽ 10000 ദിർഹം പിഴ.

പുതുവത്സര ആഘോഷങ്ങൾക്ക് ഷാർജയിലും നിയന്ത്രണങ്ങൾ,നിയമം ലംഘിച്ചാൽ 10000 ദിർഹം പിഴ.

ഷാർജ: ജനത്തിരക്കേറിയ പുതുവത്സരാഘോഷങ്ങൾക്കു ഷാർജയിലും വിലക്ക് വീണു. കൂട്ടം കൂടിയുള്ള പാർട്ടികൾക്കും ,ഒത്തുചേരലുകൾക്കുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ആഘോഷങ്ങളിൽ സാമൂഹ്യ അകലം കൃത്യമായി പാലിച്ചിരിക്കണം. ആളുകൾ തമ്മിൽ കുറഞ്ഞത് 4 മീറ്റർ എങ്കിലും അകലം പാലിച്ചിരിക്കണമെന്നാണ് ഷാർജ അധികൃതർ നൽകുന്ന നിബന്ധന. നിർദ്ദേശം ലന്ഘിക്കുന്നവർക്കു 10000 ദിർഹമാണ് പിഴ ചുമത്തുക. മുഴുവൻ സമയവും മാസ്ക്ക്  ധരിക്കണം ,ഇടയ്ക്കിടെ കൈകൾ സാനിട്ടൈസർ  ഉപയോഗിച്ചു അണുവിമുക്തമാക്കണം എന്നീ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. പ്രായമേറിയവരും , വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവരും ഒത്തുചേരലുകളിൽ നിന്നും മാറി നിൽക്കണമെന്ന് ഷാർജ പോലീസ് അഭ്യർത്ഥിച്ചു. അബുദാബിയിലും ദുബായിലും ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അബുധാബിയിൽ സ്വകാര്യ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായിൽ ഒത്തുചേരലുകളിൽ 30 പേരിൽ കൂടുതൽ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment