PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപുതുവർഷത്തിൽ ,പുത്തൻ യൂണിഫോമിൽ അബുദാബി പോലീസ്.

പുതുവർഷത്തിൽ ,പുത്തൻ യൂണിഫോമിൽ അബുദാബി പോലീസ്.

പുതുവർഷത്തിൽ ,പുത്തൻ യൂണിഫോമിൽ അബുദാബി പോലീസ്.

അബുദാബി: പുതു വർഷത്തിൽ പുത്തൻ യൂണിഫോമുമായി അബുദാബി പോലീസ്.മൂന്ന് വ്യത്യസ്ത തരത്തിലുള്ള യൂണിഫോമുകളാണ് പുറത്തിറക്കുന്നത്.ജനുവരി ഒന്നുമുതൽ അബുദാബി പൊലീസിനെ പുതിയ യൂണിഫോമിൽ കാണുക.ഭരണനിർവഹണ വിഭാഗത്തിന് വേണ്ടിയുള്ളതാണ് ഒന്ന്. പൊതു മേഖലകളിൽ സേവനമനുഷ്ടിക്കുന്നവർക്കും ഔദ്യോഗിക ചടങ്ങുകൾക്ക് വേണ്ടിയുള്ളതുമാണ് മറ്റുള്ളവ. നേവി ബ്ലൂ, ചാരനിറം കലർന്ന നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് പുതിയ യൂണിഫോമുകൾ ഉള്ളത്. പോലീസ് സംവിധാനങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്ന് ഫിനാൻസ് സർവീസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഖലീഫ മുഹമ്മദ് അൽ ഖൈലി പറഞ്ഞു. പച്ച നിറത്തിലുള്ള പരമ്പരാഗത യൂണിഫോം രണ്ടുവർഷം മുൻപാണ് അബുദാബി പോലീസ് മാറ്റിയത്. പിന്നീട് വിവിധ പദവികൾക്കനുസരിച്ച് ഇളം തവിട്ട് നിറം, കടും ചാര നിറം, കടും നീല എന്നീ നിറങ്ങളാണ് യൂണിഫോമിന് നൽകിയിരുന്നത്.അതിൽ നിന്നുമാണ് ഏറ്റവും പുതിയ മാറ്റമുണ്ടായിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment