PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആൽക്കഹോൾ അംശം ചേരാത്ത പുതിയ സാനിറ്റൈസർ യുഎഇയിൽ പുറത്തിറക്കി.

ആൽക്കഹോൾ അംശം ചേരാത്ത പുതിയ സാനിറ്റൈസർ യുഎഇയിൽ പുറത്തിറക്കി.

ആൽക്കഹോൾ അംശം ചേരാത്ത പുതിയ സാനിറ്റൈസർ യുഎഇയിൽ പുറത്തിറക്കി.

അബുദാബി: ആൽക്കഹോൾ അംശം ചേരാത്ത പുതിയ സാനിറ്റൈസർ യുഎഇയിൽ പുറത്തിറക്കി.യുഎഇയിലെ പ്രമുഖ ഹെൽത് കെയർ സപ്പ്ളൈസ് കമ്പനിയായ നെക്സ്ബ ആണ്  അലർജി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി നാനോ സേഹ എന്ന പുതിയ ഉൽപ്പന്നം വിപണിയിൽ എത്തിക്കുന്നത്.

കോവിഡ് പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിക്കുന്ന സാനിറ്റൈസറുകളിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ അംശവും മറ്റു രാസപദാർത്ഥങ്ങളും ഉപയോക്താക്കളിൽ അലർജി യുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ട്ടിക്കുന്ന സാഹചര്യത്തിലാണ് നൂറു ശതമാനം ആൽക്കഹോൾ വിമുക്തവും ,രാസപദാർത്ഥ രഹിതവുമായ സാനിറ്റിസർ പുറത്തിറക്കിയിരിക്കുന്നത്.വിദഗ്ദ്ധ പഠനങ്ങൾക്ക് ശേഷം അബുദാബി ഹെൽത്ത് അതോറിറ്റി നൽകിയ അനുമതിയോടെയാണ് നാനോ സേഹ എന്ന സാനിറ്റൈസറുകൾ യു എ ഇ യിലെ വിപണികളിലേക്കു എത്തുന്നത് . നൂര് ശതമാനം പ്രകൃതിദത്തമായ ചേരുവകകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും ആധുനികമായ  സിൽവർ  നാനോ സാങ്കേതിക വിദ്യയാണ്‌ ഇതിൽ അണുനശീകരണത്തിനായി  ഉപയോഗിച്ചിരിക്കുന്നത്.സിൽവർ നാനോ ടെക് നോളജി ലോകവ്യാപകമായി അംഗീകരിക്കപെട്ട  രോഗ ചികിത്സ്യ മാതൃക ആണ് .ക്യാൻസർ ചർമ്മ രോഗങ്ങൾ മറ്റു ബാക്റ്റീരിയൽ വൈറൽ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്ന ടെക് നോളജി കോവിഡ് പ്രതിരോധ രംഗത്തേക്ക് കൊണ്ടുവന്നു എന്നതാണ് നെസ്ബ ഹെൽത്ത് കെയറിന്റെ  നാനോ സേഹ എന്ന അണുനാശിനിയെ വ്യത്യസ്തമാക്കുന്നത് .

.യുഎഇ വിപണിയിലാണ് ഇവ ആദ്യം എത്തുക.പിന്നീട് ജിസിസി രാജ്യങ്ങൾ ഉൾപ്പടെ വിപണന കേന്ദ്രങ്ങളിൽ എത്തും. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പ്രോഡക്റ്റ് ലോഞ്ചിങ് പരിപാടിയിൽ ,മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫൂർ , റീട്ടെയിൽ സെയിൽസ് ഡയറക്ടർ ഷബീർ അബൂബക്കർ,  ഡിസ്ട്രിബൂഷൻ ഡയറക്ടർ ബിജേഷ് മുതിരക്കൽ , പബ്ലിക് റിലേഷൻ മാനേജർ ഹുസൈൻ അൽ ഹാഷ്‌മി , ഓപ്പറേഷൻസ് ഡയറക്ടർ മുഹമ്മദ് ഫയസ് ഫാറൂഖ്  ഇന്റർനാഷണൽ ഡയറക്ടർ ചാൾസ് എന്നിവർ പങ്കെടുത്തു.അബുദാബി  ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്  ഇമാം ഹാഫിസ് അഹ്മദ് നസീം ബാഖവിയാണ് പുതിയ ഉൽപ്പന്നം പുറത്തിറക്കിയത്.

നൂറ അൽ മീരയ്ഖി എന്ന എമിറാത്തി വനിതയുടെ കൂടെ മലയാളി സംരംഭകരും ചേർന്നാണ് നെസ്ബ ഹെൽത് കെയർ സപ്ലൈസ് എന്ന സ്ഥാപനം ആരംഭിച്ചത് .നാനോ സേഹ ബ്രാൻഡിൽ തന്നെ കൂടുതൽ പ്രകൃതി ദത്ത പ്രൊഡക്ടുമായി യു .എ .ഇ വിപണിയിലേക്ക് കടന്നുവരാൻ ആണ് നെസ്ബ ഹെൽത്ത് കെയർ പദ്ധതി ഇട്ടിരിക്കുന്നത് .പൂർണമായും നാച്ചുറൽ ആയ സോപ്പ് ,ഫേസ് ക്രീം ,ഇമ്മ്യൂൺ ബൂസ്റ്റെർസ് ,പേസ്റ്റ് ,വെജിറ്റബിൾ വാഷ് ,മൗത് വാഷ് ,രോഗ പ്രതിരോധ മരുന്നുകൾ തുടങ്ങിയ വിപുലമായ നിര തന്നെ വിപണിയിലേക്ക് ഉടൻ എത്തിച്ചേരും .

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment