PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഒന്നേകാൽ കിലോമീറ്റർ നീളത്തിൽ കരിമരുന്നു പ്രകടനവുമായി അബുദാബി.

ഒന്നേകാൽ കിലോമീറ്റർ നീളത്തിൽ കരിമരുന്നു പ്രകടനവുമായി അബുദാബി.

ഒന്നേകാൽ കിലോമീറ്റർ നീളത്തിൽ കരിമരുന്നു പ്രകടനവുമായി അബുദാബി.

അബുദാബി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബി കോർണിഷിൽ ഒന്നേകാൽ കിലോമീറ്റർ നീളത്തിൽ കരിമരുന്നു പ്രകടനം നടത്തും. വിനോദ സഞ്ചാര – സാംസ്ക്കാരിക വിഭാഗമാണ്  അറിയിച്ചത്.100 മണിക്കൂറോളം നീണ്ട ഒരുക്കങ്ങളിലൂടെ തയ്യാറാക്കുന്ന അത്യാകർഷകമായ കരിമരുന്നു പ്രകടനം അഞ്ചു മിനിട്ടാണ് നീണ്ടു നിൽക്കുക. കോർണിഷ് കൂടാതെ അബുദാബി യാസ് ഐലന്റ്,അൽ മറിയ ഐലന്റ്,ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ എന്നിവിടങ്ങളിലാണ് വർണ്ണാഭമായ ന്യൂ ഇയർ കരിമരുന്നു പ്രകടനം നടക്കുന്നത്.35 മിനിറ്റ് നീളുന്ന വെടിക്കെട്ടിലൂടെ രണ്ട് ഗിന്നസ് റെക്കോഡുകള്‍ മറികടക്കാനാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവെൽ തയാറെടുക്കുന്നത്.അബുദാബി ടി വി ഉൾപ്പടെയുള്ള നിരവധി മാധ്യമങ്ങളിലൂടെ ലൈവ് ടെലികാസ്റ്റിംഗും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കോവിഡ് സാഹചര്യത്തിൽ ആൾകൂട്ടം ഒഴിവാക്കണമെന്നും,രണ്ട് മീറ്റർ അകലം പാലിച്ചിരിക്കണമെന്നും അധികൃതർ അറിയിച്ചു. മുഴുവൻ സമയവും മാസ്ക് നിര്ബന്ധമാണ്, രോഗ ലക്ഷണമുള്ളവർ പരിപാടികളിൽ പങ്കെടുക്കരുതെന്നും അബുദാബി മീഡിയ ഓഫീസ്  അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment