PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeOMAN203  മത് ലുലു ഹൈപ്പർമാർക്കറ്റ് ഒമാനിൽ തുറന്നു.

203  മത് ലുലു ഹൈപ്പർമാർക്കറ്റ് ഒമാനിൽ തുറന്നു.

203  മത് ലുലു ഹൈപ്പർമാർക്കറ്റ് ഒമാനിൽ തുറന്നു.

മസ്ക്കത്ത്: ലുലു ഗ്രൂപ്പിൻ്റെ 203 മത് ഹൈപ്പർമാർക്കറ്റ് ഒമാനിൽ പ്രവർത്തന്മാരംഭിച്ചു. മസ്കത്ത് റൂവി സൂഖിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചത്. കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ.യൂസഫലിയുടെ ഓൺലൈൻ സാന്നിധ്യത്തിൽ ഔപചാരികമായ ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെയായിരുന്നു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തത്.50,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താക്കൾക്കായി വിശാലമായ ഉലപ്പങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖിൻ്റെ നേതൃത്വത്തിലുള്ള ഒമാൻ ഭരണകൂടം കോവിഡ് പ്രതിസന്ധിമൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ ഉദാരമായ സാമ്പത്തിക നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഇത് ഒമാനിലെ 27 മത്തെതുമായ ഹൈപ്പർമാർക്കറ്റാണ്. ഈ വർഷം രണ്ട് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി ഒമാനിൽ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.ലുലു ഒമാൻ ഡയറക്ടർ ഏ.വി. ആനന്ദ്, റീജിയണൽ ഡയറക്ടർ ഷബീർ കെ. എ. എന്നിവരടക്കമുള്ള ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment