PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.

അൽ ഐൻ : ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതിയ ശാഖ അലൈനിലെ അൽ ക്രയറിൽ പ്രവർത്തനം ആരംഭിച്ചു. നാൽപ്പതിനായിരം ചതുരശ്രയടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായാണ് ആധുനിക സജ്ജീകരണങ്ങളോടെ ഹൈപ്പർമാർക്കറ്റ് തുറന്നിരിക്കുന്നത്. ലുലു ഗ്രൂപ്പിൻ്റെ 204 മത് ശാഖയാണ് അൽ ഐനിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. അൽ ഐനിലെ അൽ ക്രയറിൽ ആരംഭിച്ച പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പൗരപ്രമുഖൻ അഹമ്മദ് അബ്ദുള്ള അഹമ്മദ് അൽ മർസൂഖിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പിന്റെ  അൽ ഐൻ മേഖലയിലെ 12-മത്  ഹൈപ്പർമാർക്കറ്റ് ആണിത്. മസിയാദ് പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും സ്വദേശികൾക്കും താമസക്കാർക്കും നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും പുതിയ ലുലു ഹൈപ്പർമാർക്കറ്റ് നൽകുകയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.എക്സ്ചേഞ്ച്, എ ടി എം തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അൽ ഐനിലെ e-Commerce സ്റ്റോറിൻ്റെ ഉദ്ഘാടനവും ഇന്ന് നിർവ്വഹിക്കപ്പെട്ടു. യു.എ.ഇ. ഫെഡറൽ നാഷണൽ കൗൺസിൽ അംഗം ശൈഖ് സാലെം ബിൻ റക്കാദ് അൽ ആമെരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ അൽ ഐൻ മേഖലയിൽ e-Commerce ഉൽപ്പന്ന വിതരണം കൂടുതൽ ഫലപ്രദമാകുമെന്ന് യൂസഫലി അറിയിച്ചു. ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജിയണൽ മാനേജർ ഉണ്ണിക്കൃഷ്ണൻ എന്നിവരും ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് സാഹചര്യത്തിലും കൂടുതൽ ഹൈപർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ലുലു ആസൂത്രണം ചെയ്തിട്ടുള്ളത്. 2021 ആദ്യപാദത്തിലെ ഏഴാമത്തെ ഹൈപ്പർമാർക്കറ്റാണ് അൽഐനിൽ തുറന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ ദുബായ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി ഒരോ ഹൈപ്പർമാർക്കറ്റ് വീതം പ്രവർത്തനമാരംഭിക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment