PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaയുഎഇ അടക്കമുള്ള വിവിധ ഗൾഫ്‌ രാജ്യങ്ങളിലും കേരളത്തിലും വ്യാഴാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ

യുഎഇ അടക്കമുള്ള വിവിധ ഗൾഫ്‌ രാജ്യങ്ങളിലും കേരളത്തിലും വ്യാഴാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ

യുഎഇ അടക്കമുള്ള വിവിധ ഗൾഫ്‌ രാജ്യങ്ങളിലും കേരളത്തിലും വ്യാഴാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ

യുഎഇ : ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ യുഎഇ അടക്കമുള്ള വിവിധ ഗൾഫ്‌ രാജ്യങ്ങളിലും കേരളത്തിലും വ്യാഴാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ.ഒമാൻ നാളെ വൈകുന്നേരം ചന്ദ്രക്കല നിരീക്ഷിച്ച ശേഷം പ്രഖ്യാപിക്കും. ഇന്തോനേഷ്യ, മലേഷ്യ എന്നവിടങ്ങളിലും വ്യാഴാഴ്ചയാകും പെരുന്നാള്‍.

മാസപ്പിറവി നിരീക്ഷണ സമിതികളുടെ മേൽനോട്ടത്തിൽ ഹോത്ത  സൗദി അറേബ്യാ  സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവിക്കായി പ്രത്യേക സജ്ജീകരങ്ങളായിരുന്നു സഊദി ഒരുക്കിയിരുന്നത്. നേരത്തെ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. യുഎഇയിൽ പെരുന്നാൾ നമസ്കാരത്തിന് ഈദ്ഗാഹുകൾക്കും പള്ളികലക്കും അനുമതി നൽകി.ഒരു വർഷത്തെ ഇടവേളക്ക് ശേഷം വിശ്വാസികൾ വീണ്ടും പെരുന്നാൾ നമസ്കാരത്തിനു അനുമതി നല്കിയിരിക്കുന്നത്.  കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നമസ്കാരം നിർവഹിക്കണം.തിരക്കും കൂടിച്ചേരലും അനുവദിക്കില്ല.15 മിനിറ്റ് മുൻപ് മുമ്പ് മാത്രമാണ് പ്രവേശനം. നമസ്കാരം കഴിഞ്ഞാൽ ഉടൻ ഈദ്ഗാഹും പള്ളികളും അടക്കണം.സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള ഹാളുകൾ തുറക്കില്ല. കൂടിച്ചേരലോ സംഗമങ്ങളോ അനുവദിക്കില്ല. മുഴുവൻ സമയവും മാസ്ക് നിർബന്ധമാണ് തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment