PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIവേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ബിസിനസ്സ് മീറ്റ് : ഇന്റർനാഷണൽ ഇന്ത്യൻ ഐക്കോൺ അവാർഡ് എം.എ.യൂസഫലിക്ക്

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ബിസിനസ്സ് മീറ്റ് : ഇന്റർനാഷണൽ ഇന്ത്യൻ ഐക്കോൺ അവാർഡ് എം.എ.യൂസഫലിക്ക്

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ബിസിനസ്സ് മീറ്റ് : ഇന്റർനാഷണൽ ഇന്ത്യൻ ഐക്കോൺ അവാർഡ് എം.എ.യൂസഫലിക്ക്

ദുബായ്: വേൾഡ് മലയാളി കൌൺസിൽ സഘടിപ്പിച്ച ഗ്ലോബൽ ബിസിനസ്സ് മീറ്റ് വ്യവസായ പ്രമുഖൻ പത്മശ്രീ എം.എ.യൂസഫലി ഉത്ഘാടനം ചെയ്തു. സൂം പ്ലാറ്റ്ഫോമിലും മറ്റ് സാമൂഹിക മധ്യമങ്ങളിലുമായി ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മലയാളികളാണ് അതിന് സാക്ഷ്യം വഹിച്ചത് . അദ്ദേഹത്തിൻ്റെ അനുഭവ കുറിപ്പുകളും കേരളത്തിലെ നിലവിലുള്ള വ്യവസായ സാമ്പത്തിക സാഹചര്യങ്ങളേയും കൃത്യമായി വിലയിരുത്തുക കൂടിയായിരുന്നു ഇന്നലത്തെ മുഖ്യ പ്രഭാഷണവും ചോദ്യോത്തര വേളയും. മുതിർന്ന മാധ്യമ പ്രവർത്തകനും ഡബ്ളിയു.എം.സി. അഡ്വൈസറി ചെയർമാനുമായ ഐസക് ജോൺ പട്ടാണിപറമ്പിൽ സമകാലിക സാഹചര്യത്തിൽ പ്രതിസന്ധികളെ അതിജീവിക്കാൻ തയാറെടുക്കണമെന്നും അദ്ദേഹവുമായുള്ള സംവാദം നിയന്ത്രിച്ചിരുന്നതിനിടെ പറയുകയുണ്ടായി . ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ഷാജി ബേബി ജോൺ സ്വാഗതം പറഞ്ഞ യോഗത്തിൽ ആയുർവേദ ,ട്രാവൽ ,ടൂറിസം, എഞ്ചിനീറിംഗ് ,ചാർട്ടട് അക്കൗണ്ടൻ്റ് എന്നീ വിവിധ മേഘലയിലുള്ളവരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും അത് എങ്ങനെ പരിഹരിക്കപ്പെടാമെന്നുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നതോടൊപ്പം കാര്യങ്ങൾ ശ്രദ്ധയോടെ നീരീക്ഷിച്ച ശേഷം മാത്രമേ നിക്ഷേപങ്ങൾക്ക് ഒരുങ്ങാവൂ എന്ന ഉപദേശവും അദ്ദേഹത്തിൻ്റെ ചോദ്യോത്തര വേളയിൽ സൂചിപ്പിക്കുകയുണ്ടായി. മൂന്നു മണിക്കൂർ നീണ്ടുനിന്ന അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യമുണ്ടായിരുന്ന ചടങ്ങിൽ അമേരിക്കൻ റീജിയണൽ ചെയർമാൻ ഹരി നമ്പൂതിരി അവതാരകനായിരുന്നു. ചടങ്ങിൽ ഇൻ്റെർനാഷണൽ ഇന്ത്യൻ ഐക്കോൺ അവാർഡ് എം.എ.യൂസഫലിക്ക് ഡബ്ലിയു.എം.സി. നൽകയുണ്ടായി. ജസ്റ്റിസ് കുര്യൻ ജോസഫിൻ്റെ നേതൃത്വത്തിലുളള ജ്യൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത് .കേരള ചീഫ് സെക്രട്ടറി വി.പി.ജോയ്, മുൻ കർണ്ണാടക മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ:ജെ.അലക്സാണ്ടർ.ഐ.എ.എസ്, അമ്പാസിഡർ ടി.പി.ശ്രീനിവാസൻ , ഇന്ത്യൻ പ്രസിഡൻ്റിൻ്റെ മുൻ സെക്രട്ടറി ജനറലായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസ്.ഐ.എ.എസ്. ഗ്ലോബൽ വി.പി.ഓർഗൈസർ  ബേബിമാത്യു സോമതീരം, മുൻ ഗ്ലോബൽ ചെയർമാർ എ.വി.അനൂപ്  എന്നിവർ അദ്ദേഹത്തിന് ആശംസ പറയുകയുണ്ടായി.

ഗ്ലോബൽ, റീജിയണൽ ,പ്രൊവിൻസ് നേതാക്കളുടെയും അംഗങ്ങളുടേയും വിവിധ ഫോറങ്ങളുടെയും നിറഞ്ഞ സാന്നിധ്യത്തിൽ  വേൾഡ് മലയാളി കൌൺസിൽ ഗ്ലേബൽ   ചെയർമാൻ ജോണി കുരുവിള അദ്ധ്യക്ഷ്യം വഹിക്കുകയും ഐക്കോണിക് ഇൻസൈറ്റിന് തുടക്കം കുറിക്കുന്നതായും പ്രഖ്യാപിക്കുകയുണ്ടായി. പ്രസിഡൻ്റ് ടി.പി.വിജയൻ സംഘടനയുടെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയുണ്ടായി.  വി.പി.അഡ്മിൻ സി.യു.മത്തായി ഈ യോഗത്തിന് വൻ വിജയമാക്കിയവർക്കും പ്രതിനിധികൾക്കും നന്ദി അറിയിച്ചു , സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളി, ട്രഷറർ ജയിംസ് കൂടൽ, വൈസ് ചെയർമാൻ രാജീവ് നായർ , കോർപ്പറേറ്റ് നെറ്റ്വർക്ക് ചെയർമാൻ മോഹൻ നായർ എന്നീ ഭാരവാഹികളും വിവധ പ്രമുഖ സംഘടനാ പ്രതിനിധികളും  മുഖ്യ പ്രഭാഷണം നടത്തി. പ്രതിസന്ധി സന്ദർഭങ്ങളിലും ഡബ്ലിയു.എം.സി. കേരള സമൂഹത്തിന് നൽകിയ സംഭാനകൾ സമാനതകളില്ലാത്തതാണെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രമുഖ വ്യക്തിത്വങ്ങൾ അഭിപ്രായപ്പെട്ടു.

ഡബ്ലിയു.എം.സി. ഗ്ലോബൽ വി.പി.യും മിഡിൽ ഈസ്റ്റ് ചുമതലയുള്ള ചാൾസ് പോൾ , മിഡിൽ ഈസ്റ്റ് ചെയർമാൻ ടി.കെ.വിജയൻ , പ്രസിഡൻ്റ് ഷാഹുൽ ഹമീദ് , വി.പി.അഡ്മിൻ വിനേഷ് മോഹൻ , ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത് , സെക്രട്ടറി സി.എ. ബിജു , സോഷ്യൽ മീഡിയ അബ്ദുൾ അസീസും , ട്രഷറർ രാജീവ് കുമാർ സാങ്കേതിക നിയന്ത്രണങ്ങളുമുൾപ്പെടെ മിഡിലീസ്റ്റിലെ പ്രവർത്തനങ്ങൾ ഏകോപനം നടത്തിയതായി മീഡിയ ഫോറം ചെയർമാൻ വി.എസ്സ്.ബിജുകുമാർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment