PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബൈ മർകസിന് പുതിയ സാരഥികൾ

ദുബൈ മർകസിന് പുതിയ സാരഥികൾ

ദുബൈ മർകസിന് പുതിയ സാരഥികൾ

ദുബൈ : ദുബൈ മർകസിന് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. മർകസ്, ഐ സി എഫ്, ആർ എസ് സി, കെ സി എഫ്, അലുംനി, സഖാഫി ശൂറ ഭാരവാഹികളുടെ സംയുക്ത മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് (പ്രസിഡന്റ്) യഹ്‌യ സഖാഫി ആലപ്പുഴ (ജനറൽ സെക്രട്ടറി) മുഹമ്മദലി സൈനി(ഫിനാൻസ് സെക്രട്ടറി) സൈദ് സഖാഫി വെണ്ണക്കോട്, ജമാൽ ഹാജി ചങ്ങരോത്ത്, മുഹ്‌യിദ്ധീൻ കുട്ടി സഖാഫി പുകയൂർ, മുഹമ്മദ് പുല്ലാളൂർ, ഫസൽ മട്ടന്നൂർ (വൈസ് പ്രസിഡന്റുമാർ) എൻജിനീയർ ഷഫീഖ് ഇടപ്പള്ളി, ഡോ. നാസർ വാണിയമ്പലം, നസീർ ചൊക്ലി, സലീം ആർ ഇ സി, ബഷീർ വെള്ളായിക്കോട് (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ. ഡോ. മുഹമ്മദ് ഖാസിം, ഡോ. കരീം വെങ്കിടങ്ങ്, ഫ്ലോറ ഹസൻ ഹാജി, നെല്ലറ ശംസുദ്ധീൻ, മുഹമ്മദലി ഹാജി അല്ലൂർ, മമ്പാട് അബ്‌ദുൽ അസീസ് സഖാഫി, സയ്യിദ് താഹ ബാഫഖി, എ കെ അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ, അസീസ് ഹാജി പാനൂർ, ഫാറൂഖ് പുന്നയൂർ എന്നിവരടങ്ങുന്ന ഉപദേശക സമിതിയെയും തെരഞ്ഞെടുത്തു. മർകസ് ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര മർകസ് പ്രതിനിധികളായ മർസൂഖ് സഅദി, ഉബൈദുല്ല സഖാഫി, യു എ ഇ മർകസ് ഐ സി എഫ് നേതാക്കളായ അബ്‌ദുൽ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അബ്‌ദുൽ ബസ്വീർ സഖാഫി, അബ്‌ദുൽ റഷീദ് ഹാജി കരുവമ്പൊയിൽ, മൂസ കിണാശ്ശേരി, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, അബ്ദുസ്സലാം കോളിക്കൽ, മുനീർ പാണ്ഡ്യാല എന്നിവർ സംബന്ധിച്ചു. ദുബൈ കേന്ദ്രീകരിച്ചു മർകസിന്റെ സാമൂഹ്യ – സാംസ്കാരിക – വിദ്യാഭ്യാസ – ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാണ് മർകസ് കമ്മിറ്റി നേതൃത്വം നൽകി വരുന്നത്. ദുബൈ ഇസ്‌ലാമിക് അഫയേഴ്‌സിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന മർകസ് സമിതിയാണ് കോവിഡ് കാലയളവിൽ ദുബൈയിലെ വിവിധ ഗവ. വിഭാഗങ്ങളുമായി സഹകരിച്ചു നിരവധി സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. എക്സിക്യൂട്ടീവ് അംഗങ്ങളായി 50 അംഗ സമിതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഭാരവാഹികളെ മർകസ് ചാൻസലറും ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment