PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI‘മിഴികളിൽ’ – സംഗീത ആൽബം പ്രകാശനം ചെയ്തു.

‘മിഴികളിൽ’ – സംഗീത ആൽബം പ്രകാശനം ചെയ്തു.

‘മിഴികളിൽ’ – സംഗീത ആൽബം പ്രകാശനം ചെയ്തു.

അബുദാബി:  ‘മിഴികളിൽ’ എന്ന  സംഗീത ആൽബത്തിന്റെ പ്രകാശനം കർമ്മം അബുദാബിയിൽ നടന്നു. അബുദാബി റെഡ് എക്സ് മീഡിയ കോൺഫറൻസ് ഹാളിലാണ് പ്രകാശനം നടന്നത്. അബുദാബി മോഡൽ സ്‌കൂൾ പ്രധാന അധ്യാപികയും എഴുത്തുകാരിയുമായ ഡോക്ടർ ഹസീന ബീഗം ആണ് മിഴികളിൽ എന്ന സംഗീത ആൽബത്തിനു വരികൾ എഴുതിയത്.

മൗനത്തിന്റെ വിവിധ ഭാവങ്ങൾ  കണ്ണുകളിലൂടെ പ്രതിഫലിക്കുന്നതാണ്  “മിഴികളിൽ” എന്ന ആൽബത്തിൽ പ്രമേയമാകുന്നത്.  പിന്നണി ഗായികയായ ചന്ദന പവിത്രനാണ് ഗാനം മനോഹരമായി ആലപിച്ചത്. പ്രശസ്ത സിനിമാ സംഗീത സംവിധായകരായ  സതീഷ് ,വിനോദ് എന്നിവർ ചേർന്നാണ്  സംഗീത സംവിധാനം നിർവ്വഹിച്ചത്. കേരളത്തിലും  അബുദാബിയിലുമായിട്ടാണ് ആൽബത്തിന്റെ ചിത്രീകരണം നടന്നത്.

പ്രമുഖ അഭിഭാഷകനും ലീഗൽ കൺസൾട്ടന്റുമായ അഡ്വ.അലി മൊഹ്സിൻ സാലിഹ് സുവൈദാൻ അൽ അമേരി, അബുദാബി കെ എം സി സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവഹിച്ചത്. അഡ്വ:  മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ അനിൽ സി ഇടിക്കുള, സമീർ കല്ലറ എന്നിവർ ചടങ്ങിൽ  ആശംസകൾ അർപ്പിച്ചു .

22 കവിതകൾ അടങ്ങിയ ‘മുൾവേലിക്കപ്പുറം’ എന്ന കവിതാ സമാഹാരമാണ് ഡോ: ഹസീന ബീഗം ആദ്യമായി പുറത്തിറക്കിയ പുസ്തകം. സമകാലിക വിഷയങ്ങളും  യാത്രാ വിവരണങ്ങളും അടങ്ങുന്ന “മണലാരണ്യത്തിലെ മഞ്ഞുപാളികൾ” എന്ന പുസ്തകം ഷാർജാ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തിരുന്നു. കേരളത്തിലെ 110 അധ്യാപരെ ഉൾപ്പെടുത്തി ക്ലാസ് റൂം അനുഭവക്കുറുപ്പുകൾ പ്രമേയമാക്കി രചിച്ച  ഫസ്റ്റ് ബെൽ എന്ന പുസ്തകവും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രണയം പ്രമേയമാക്കിയ “ശലഭമഴ” ആണ് ആദ്യ ആൽബം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment