PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസേഫ് ലൈൻ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ.അബൂബക്കർ കുറ്റിക്കോലിന് യു എ ഇ ഗവണ്മെന്റ് പത്തു വർഷത്തെ ഗോൾഡൻ വിസ

സേഫ് ലൈൻ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ.അബൂബക്കർ കുറ്റിക്കോലിന് യു എ ഇ ഗവണ്മെന്റ് പത്തു വർഷത്തെ ഗോൾഡൻ വിസ

സേഫ് ലൈൻ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ.അബൂബക്കർ കുറ്റിക്കോലിന് യു എ ഇ ഗവണ്മെന്റ് പത്തു വർഷത്തെ ഗോൾഡൻ വിസ

അബുദാബി:ഗൾഫ് രാജ്യങ്ങളിലെ പ്രശസ്ത ഇലെക്ട്രിക്കൽ ട്രേഡിങ്ങ് കമ്പനിയായ സേഫ് ലൈൻ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. അബൂബക്കർ കുറ്റിക്കോലിന് യു എ ഇ ഗവണ്മെന്റ് പത്തു വർഷത്തെ ഗോൾഡൻ വിസ നൽകി.
വിജയങ്ങളോടുള്ള അടക്കാനാവാത്ത അഭിനിവേശവും നിശ്ചയദാർഢ്യംവും കഠിനാധ്വാനവും ആണ് വലിയ ഉയരങ്ങളിലേക്ക് അബൂബക്കർ കുറ്റിക്കോലിനെ നയിച്ചത്. 1998 ൽ ആണ് അദ്ദേഹം അബു ദാബിയിൽ ഒരു ചെറിയ ഇലെക്ട്രിക്കൽ ഷോറൂം ആരംഭിക്കുന്നത്. വികസനത്തിന്റെ കുതിച്ചുചാട്ടത്തിനായി യു.എ.ഇ എന്ന രാജ്യം തയ്യാറായി നിന്നുരുന്ന സമയം കൂടെയായിരുന്നു അത്. വളരെ പെട്ടന്ന് തന്നെ എല്ലാ എമിറേറ്റുകളിലും സാന്നിധ്യമുറപ്പിക്കാൻ സേഫ് ലൈൻ ഗ്രൂപ്പിന് കഴിഞ്ഞു. ഇന്ന് യു എ ഇ യിൽ ഇലക്ട്രിക്കൽ സാധനങ്ങളുടെ വിപണരംഗത്തെ ഏറ്റവും ശക്തരായ കമ്പനികളിൽ ഒന്നായി സേഫ് ലൈൻ ഗ്രൂപ്പ് മാറി. ലോകപ്രശസ്തമായ ഇലക്ട്രിക്കൽ ബ്രാൻഡുകളുടെ അംഗീകൃത വിതരണക്കാരാകുവാൻ കഴിഞ്ഞതിലൂടെ ആ രാജ്യത്തെ ഒട്ടനവധി പ്രധാനപ്പെട്ട നിർമ്മിതികളിൽ തങ്ങളുടേതായ മുദ്രപതിപ്പിക്കുവാനും സേഫ് ലൈൻ ഗ്രൂപ്പിന് സാധിച്ചു. യു എ ഇ ക്കു പുറമെ ഒമാനിലും ഇന്ത്യയിലും കമ്പനിക്ക് ബിസിനസ് സംരഭങ്ങൾ ഉണ്ട്.
വിജയരഹസ്യമായി അബൂബക്കർ കുറ്റിക്കോൽ ചൂണ്ടികാണിക്കുന്നതു തനിക്കു ചുറ്റിലുമുള്ള സംതൃപ്തരായ ഉപഭോക്താക്കളെ തന്നെയാണ്. ഏറ്റവും മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുക എന്നതാണ് ഏതൊരു സംരഭകന്റെയും പ്രഥമ ചുമതല എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. സ്വന്തം ജീവനക്കാരെ തൻറെ കുടുംബമായി കാണുകയും, അവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി കണ്ട് അതിനുള്ള പ്രതിവിധി കാണുകയും ചെയ്യാറുള്ള അദ്ദേഹത്തെ, ജീവനക്കാർ, തൻറെ പ്രിയ സഹോദരൻ എന്ന നിലയിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
സ്വദേശത്തും വിദേശത്തുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ എടുത്തു പറയേണ്ടത് തന്നെയാണ്. സ്വദേശത്തും വിദേശത്തുമുള്ള പല സംഘടനയുടെയും അമരക്കാരൻ കൂടിയായ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ജാതിമാതവർഗ്ഗ ഭേദമന്യേ ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ഡോ. അബൂബക്കറിനോടൊപ്പം ഭാര്യ റഷീദയും കുട്ടികളും 10 വർഷ കാലാവധിയുള്ള യു എ ഇ ഗോൾഡൻ വിസക്ക് അർഹരായിട്ടുണ്ട്. നിലവിൽ പരമാവധി മൂന്നു വര്ഷം വരെയാണ് വിദേശികൾക്ക് യു എ ഇ ഗവണ്മെന്റ് റെസിഡൻസ് വിസ കാലാവധി അനുവദിച്ചിരുന്നത്. പരേതനായ മർഹൂം കുറ്റിക്കോൽ ഇബ്രാഹിം ഹാജിയുടെ മകനാണ് ഡോ. അബൂബക്കർ കുറ്റിക്കോൽ.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment