എക്സ്പോയുടെ സ്മരണാർഥം യുഎഇ സെൻട്രൽ ബാങ്ക് വെള്ളി നാണയങ്ങൾ പുറത്തിറക്കി.
ദുബായ്: എക്സ്പോയുടെ സ്മരണാർഥം യുഎഇ സെൻട്രൽ ബാങ്ക് വെള്ളി നാണയങ്ങൾ പുറത്തിറക്കി. 50 ദിർഹം മൂല്യമുള്ള നാണയത്തിന്റെ മുൻവശത്ത് എക്സ്പോ 2020 മുദ്രകളും ദുബായിലെ പ്രധാന ലാൻഡ്മാർക്കുകളും ആലേഖനം ചെയ്തിട്ടുണ്ട്. 40 ഗ്രാം തൂക്കമുള്ള 2020 വെള്ളി നാണയങ്ങളാണ് പുറത്തിറക്കിയത്. 180 ഡോളർ (662 ദിർഹം) വിലയുള്ള നാണയവും സുവനീറും എക്സ്പോ 2020യുടെ ഔദ്യോഗിക സ്റ്റോറുകളിലും ന്യൂസീലൻഡ് മിന്റ് വെബ്സൈറ്റിലും ലഭ്യമാണ്. ബാങ്ക് ആസ്ഥാനത്തുനിന്നോ ശാഖകളിൽനിന്നോ ഇവ ലഭിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.