PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമലയാളം മിഷന്‍ കണിക്കൊന്ന സര്‍ട്ടീഫിക്കറ്റുകൾ വിതരണം ചെയ്തു.

മലയാളം മിഷന്‍ കണിക്കൊന്ന സര്‍ട്ടീഫിക്കറ്റുകൾ വിതരണം ചെയ്തു.

മലയാളം മിഷന്‍ കണിക്കൊന്ന സര്‍ട്ടീഫിക്കറ്റുകൾ വിതരണം ചെയ്തു.

അബുദാബി: മലയാളം മിഷന്‍ അബുദാബി മേഖലയ്ക്ക് കീഴില്‍ മലയാള ഭാഷ പഠിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജനുവരിയില്‍ സംഘടിപ്പിച്ച കണിക്കൊന്ന പഠനോത്സവത്തിലെ വിജയികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ സര്‍ട്ടീഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിവിധ വേദികളില്‍ വെച്ച് നാല് ദിവസങ്ങളിലായാണ് വിതരണം ചെയ്തത്.
പഠനോത്സവം എന്ന പേരില്‍ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് പരീക്ഷയിലെ വിജയികള്‍ക്കായിരുന്നു സര്‍ട്ടീഫിക്കറ്റ് വിതരണം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ പഠനോത്സവത്തില്‍ പങ്കെടുത്ത 176 പേരും മികച്ച വിജയം കരസ്ഥമാക്കുകയായിരുന്നു. അവര്‍ ഇപ്പോള്‍ മലയാളം മിഷന്റെ രണ്ടാമത്തെ പാഠ്യപദ്ധതിയായ സൂര്യകാന്തിയിലൂടെ പഠനം തുടരുന്നു. നിലവില്‍ മലയാളം മിഷന്‍ അബുദാബി മേഖലയ്ക്ക് കീഴില്‍ കേരളം സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇന്ത്യൻ ഇന്റർനാഷണൽ കൾച്ചർ സെന്റർ, ബഡാസായിദ് ലൈഫ്‌ലാബ് മ്യൂസിക്കൽ തിയ്യറ്റർ തുടങ്ങി 62 സെന്ററുകളിലായി ആയിരത്തി എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ മലയാള ഭാഷ പഠിച്ചുവരുന്നു.
മൂന്ന് ദിവസങ്ങളിലായി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്ന സര്‍ട്ടീഫിക്കറ്റ് വിതരണം ആറ് വേദികളിലായാണ് സംഘടിപ്പിച്ചത്. മലയാളം മിഷന്‍ അബുദാബി കണ്‍വീനര്‍ വി. പി. കൃഷ്ണകുമാര്‍, കോര്‍ഡിനേറ്റര്‍മാരായ സഫറുള്ള പാലപ്പെട്ടി, ബിജിത് കുമാര്‍, ജോ. കണ്‍വീനര്‍ ജിനി സുജില്‍, എക്‌സിക്യൂട്ടീവ് അംഗം ജമാല്‍ മൂക്കുതല, കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ലായിന മുഹമ്മദ്, മലയാളം മിഷന്‍ അധ്യാപകരായ പ്രീത നാരായണന്‍, ബിന്ദു ഷോബി, സുമ വിപിന്‍, ലേഖ വിനോദ്, നരായണന്‍ നമ്പൂതിരി, സജ്‌ന സാബു, ഷീന സുനില്‍, വിപിന്‍ പിള്ള എന്നിവര്‍ സര്‍ട്ടീഫിക്കറ്റ് വിതരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. അബുദാബി മലയാളി സമാജത്തിനു കീഴിൽ നടന്നുവരുന്ന മലയാളം മിഷൻ വിദ്യാർത്ഥികളുടെ കണിക്കൊന്ന സർട്ടീഫിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment