PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIലോകത്തെ വീണ്ടും  സാഹസികയിലൂടെ വിസ്മയിപ്പിച്ചിരിക്കുകയാണ്  ദുബായ് കിരീടാവകാശി

ലോകത്തെ വീണ്ടും  സാഹസികയിലൂടെ വിസ്മയിപ്പിച്ചിരിക്കുകയാണ്  ദുബായ് കിരീടാവകാശി

ലോകത്തെ വീണ്ടും  സാഹസികയിലൂടെ വിസ്മയിപ്പിച്ചിരിക്കുകയാണ്  ദുബായ് കിരീടാവകാശി

ദുബായ്:  ലോകത്തെ വീണ്ടും  സാഹസികയിലൂടെ വിസ്മയിപ്പിച്ചിരിക്കുകയാണ്  ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ െഎൻ ദുബായുടെ ഏറ്റവും ഉയർന്ന സ്ഥലത്ത് കയറിയാണ് അദ്ദേഹം വിസ്മയം പകരുന്നത്. ദുബായുടെ  പുതിയ ആകർഷണമായ െഎൻ ദുബായ് ഒബ് സർവേഷൻ വീൽ ഇന്നാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുതത്. ഫസാ ലോഗോ പതിച്ച ഒരു മഗ്ഗിൽ നിന്ന് ചായ നുകർന്ന് ചക്രത്തിന്റെ ഒരു കാബിനിന് മുകളിലിരിക്കുന്ന ഷെയ്ഖ് ഹംദാന്റെ മുകളിലൂടെ പറന്ന ക്യാമറ പകർത്തിയ വീഡിയോ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 820 അടി ഉയരത്തിലായിരുന്നു ഇൗ പ്രകടനം. നേരത്തെ ബുർജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറിയും ഷെയ്ഖ് ഹംദാൻ അത്ഭുതപ്രകടനം നടത്തിയിരുന്നു.
ദുബായ് മറീനയ്ക്കടുത്തെ ബ്ലു വാട്ടേഴ്സ് െഎലൻഡിലാണ് പുതിയ വിസ്മയക്കാഴച യാഥാർഥ്യമായത്. 250 മീറ്ററാണ്  ആകെ ഉയരം. ഒരേ സമയം 1,750 പേർക്കു ഇതിൽ കയറാം. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ ക്യാബിനുകളാണുള്ളത്.മുതിർന്നവർക്ക് 130 ദിർഹവും മൂന്ന് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 100 ദിർഹവുമാണ് ഒബ്സർവേഷൻ വീലിൽ കയറാനുള്ള ടിക്കറ്റ് നിരക്ക്. തത്സമയ വിനോദം, ഭക്ഷണ ട്രക്കുകൾ എന്നിവയും ഇവിടെയൊരുക്കിയിട്ടുണ്ട്. ലഘുഭക്ഷണം ഉൾപ്പെടെയുള്ള ഫാമിലി പാസിനു  450 ദിർഹമാണ് നിരക്ക്. aindubai.com എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കാം.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment