PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളി സമാജം മെറിറ്റ് അവാർഡ് വിതരണവും സ്നേഹ സംഗമവും.

അബുദാബി മലയാളി സമാജം മെറിറ്റ് അവാർഡ് വിതരണവും സ്നേഹ സംഗമവും.

അബുദാബി മലയാളി സമാജം മെറിറ്റ് അവാർഡ് വിതരണവും സ്നേഹ സംഗമവും.

അബുദാബി : കൊറോണ ഭീതി അകന്ന യുഎഇയിൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അബുദാബി മലയാളി സമാജത്തിൽ 20 മാസങ്ങൾക്ക് ശേഷം സ്നേഹ സംഗമം നടന്നു.അതോടൊപ്പം 2020-2021 വർഷത്തെ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ സമാജം. അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് വിതരണവും നടത്തി. സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമാജം സെക്രട്ടറി ദശപുത്രൻ സ്വാഗതം ആശംസിച്ചു. അംഗങ്ങളുടെ മക്കൽക്കുള്ള മെറിറ്റ് അവാർഡ് വിതരണം സാഹിത്യ വിഭാഗം സെക്രട്ടറി മനു കൈനകരിയുടെ നേതൃത്വത്തിൽ നടന്നു.സമാജത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ സമാജത്തെ മുന്നിൽ നിന്നു നയിച്ച  ലൂയിസ് കുറിയാക്കോസിന് സമാജത്തിന്റെ ആദരവ് നൽകി. സമാജം പ്രവർതനങ്ങളുടെ ധന ശേഖരാണര്ഥം നവംബര് 5 ന് സമാജത്തിൽ വച്ചു നടക്കുന്ന പെനൽറ്റി ഷൂട് ഔട്ട് ഫുട്ബോൾ മത്സരത്തിന്റെ ബ്രോഷർ പ്രകാശനം സ്പോർട്സ് സെക്രട്ടറി അനീഷ്‌മോൻ നിർവഹിച്ചു.

കോർഡിനേഷൻ ചെയർമാൻ യേശുശീലൻ വൈസ് ചെയർമാൻ ബാബു വടകര, കൺവീനർ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജികുമാർ, അനിൽകുമാർ, രാജേഷ് ലാൽ എന്നിവർ പാടികൾക്ക് നേതൃത്വം .വനിതാ വിഭാഗം ആക്ടിങ് കൺവീനർ ഷബ്ന ഷാജഹാൻ ആശംസയും. സമാജം ട്രഷറർ അനീഷ് മോൻ നന്ദിയും അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment