PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaഷാബു മെമ്മോറിയൽ ബ്രില്ലിയൻസ് അവാർഡിന് സ്വാതി കുറുപ്പ് അർഹയായി.

ഷാബു മെമ്മോറിയൽ ബ്രില്ലിയൻസ് അവാർഡിന് സ്വാതി കുറുപ്പ് അർഹയായി.

ഷാബു മെമ്മോറിയൽ ബ്രില്ലിയൻസ് അവാർഡിന് സ്വാതി കുറുപ്പ് അർഹയായി.

തിരുവനന്തപുരം:  ഫ്രണ്ട്സ് ഓഫ് ഷാബുവിന്റെ പേരിൽ ഏർപ്പെടുത്തിയ ഷാബു മെമ്മോറിയൽ ബ്രില്ലിയൻസ് അവാർഡിന് പ്രതിസന്ധികൾ തരണം ചെയ്തു പഠനത്തിൽ മികച്ച വിജയം നേടിയ വർക്കല എസ് എൻ കോളേജിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥിനി സ്വാതി കുറുപ്പ് അർഹയായി. പതിനായിരത്തിയൊന്ന് രൂപയും ഫലകവുമടങ്ങുന്ന അവാർഡ് ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് വർക്കല വയലിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നൽകി. ബ്രില്ലിയൻസ് അവാർഡിന് പുറമെ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും റാങ്ക് ജേതാക്കളായ വർക്കല എസ് എൻ കോളേജിലെ മറ്റ് ഏഴ് വിദ്യാർത്ഥികളെയും ആദ്യകാല കോളേജ് അധ്യാപകരായ ഡോ: എം ജയപ്രകാശ്, പ്രൊഫ : ജി രവീന്ദ്രൻ, പ്രൊഫ : എസ് ജയപ്രകാശ്, പ്രൊഫ: എസ് വിജയൻ നായർ, പ്രൊഫ : വി എസ് ലീ, പ്രൊഫ : ഐഷു ബീവി, പ്രൊഫ : മീര, എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ: കെ സി പ്രീത തുടങ്ങിയവരെയും ആദരിച്ചു.

 

എം എസ് ഇർഷാദ് അധ്യക്ഷനായ ചടങ്ങിൽ വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി, പി എം ബഷീർ, അഡ്വ: ബി ഷാലി, വിനോദ് ആർ, അജി എസ് ആർ എം തുടങ്ങിയവർ സംസാരിച്ചു. ഷാജിലാൽ ബി ജി, ലിസ ഷാബു, ശാരിക അമ്പിളി, നിസ തുടങ്ങിയവരുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു. ചടങ്ങിൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖ വ്യക്തികളും, നിരവധി പഴയകാല സഹപാഠികളും കുടുംബാംഗങ്ങളും പങ്കെടുത്തു. തുടർന്നുള്ള വർഷങ്ങളിലും വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിക്കുന്ന കുട്ടികൾക്ക് ഷാബുവിന്റെ പേരിലുള്ള ഈ കൂട്ടായ്മ കഴിയുന്നത്ര സഹായങ്ങളും പ്രോത്സാഹനങ്ങളും നൽകുമെന്ന് മുഖ്യ സംഘാടകൻ അഹദ് വെട്ടൂർ അറിയിച്ചു. സിൻബാദ് എം സ്വാഗതവും നാസിം മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment