PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI“ഫോട്ടോ ബഗ്‌സ്”  ഡെസേർട്ട് സഫാരിയും കുടുംബ സംഗമം സംഘടിപ്പിച്ചു.

“ഫോട്ടോ ബഗ്‌സ്”  ഡെസേർട്ട് സഫാരിയും കുടുംബ സംഗമം സംഘടിപ്പിച്ചു.

“ഫോട്ടോ ബഗ്‌സ്”  ഡെസേർട്ട് സഫാരിയും കുടുംബ സംഗമം സംഘടിപ്പിച്ചു.

അബുദാബി : യുഎഇയിലെ പ്രൊഫഷണൽ ഫോട്ടോഗ്രാഫി വീഡിയോഗ്രഫി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ “ഫോട്ടോ ബഗ്‌സ്”  ഡെസേർട്ട് സഫാരിയും കുടുംബ സംഗമം സംഘടിപ്പിച്ചു.  അബുദാബി അൽ ഖാതീമിൽ  ഡെസേർട്ട് റോസ് ടുറിസവും ഗ്രാൻഡ് സ്റ്റോഴ്സ് ഡിജിറ്റലുമായി  സഹകരിച്ചാണ് വിപുലമായ പരിപാടികൾ ഒരുക്കിയത്.അബുദാബി അലൈൻ പാതയിലെ അൽ കത്തീം ഡെസേർട്ടിലാണ്  ഫോട്ടോഗ്രാഫറൻമാർ ഒത്തു ചേർന്നത്. ചടങ്ങിൽ സിനിമാതാരം റീനു മാത്യൂസ്, നെല്ലറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശംസുദ്ധീൻ നെല്ലറ, ഗ്രാന്റ് സ്റ്റോഴ്സ് മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ ഗോപാൽ സുധാകരൻ, ഡെസേർട്ട് റോസ് മാനേജിങ് ഡയറക്ടർ എൻ.എച്. അൻഷാർ  എന്നിവർ  മുഖ്യ അതിഥികളായി പങ്കെടുത്തു. മാധ്യമ പ്രവർത്തകരായ അനിൽ സി ഇടിക്കുള, സമീർ കല്ലറ എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു.ഫോട്ടോഗ്രാഫി മേഖലയിൽ കഴിവ് തെളിയിച്ച ഒൻപത് പ്രതിഭകളെയാണ് “ഫോട്ടോ ബഗ്‌സ്” ആദരിച്ചത്. നിഷാർ മുഹമ്മദ്, ഷൈജിത്, അരുൺ തരകൻ,നീലിമ ആസാദ്,റിയാസ് മുഹമ്മദ്,ടിറ്റു ഷാജി, മോഹൻ പയ്യോളി, ഷാഫി ഇമേജ്,നൗഫൽ പെരിന്തൽമണ്ണ  എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
ഗ്രൂപ്പ് അഡ്മിൻ പാനൽ അംഗങ്ങളായ അൻഷാദ് ഗുരുവായൂർ , നൗഫൽ പെരുന്തൽമണ്ണ , ഹനീഫ് കുമരനെല്ലൂർ , ഷാഫി ഇമേജ്, പ്രജിത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രീമാജിക് സോഫ്റ്റ്വെയർ, ഐ ബ്രാൻഡ് കണക്റ്റ്, വെൽഡേ ഇലക്ട്രോണിക്സ്  എന്നിവരും പരിപാടിയുടെ ഭാഗമായി.  ഫോട്ടോഗ്രാഫേഴ്സ് ടീമിന്റെ സഹായത്തിനായി  ക്ഷേമപദ്ധതികൾ ഒരുക്കുന്നതായി അൻഷാദ് ഗുരുവായൂർ അറിയിച്ചു. ഡെസേർട് ഡ്രൈവ്, ബെല്ലിഡാൻസ്, തനൂറ നൃത്തം , ഒട്ടക സവാരി, ഗായകരായ അൻസർ വെഞ്ഞാറമൂട്, അഞ്ജലി കല്ലിങ്ങാട്ട്, ഷാജി തിരൂർ, സാലി, നൗഷാദ് വടക്കേകാട്  എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. സംഗീത സന്ധ്യ തുടങ്ങി ഒട്ടേറെ വിനോദ പരിപാടികളും അത്താഴ വിരുന്നും നടന്നു. ഗ്രൂപ്പ് അംഗങ്ങളും കുടുംബങ്ങളും ഉൾപ്പടെ 130 പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment