PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaവിപിഎസ് ഹെൽത്ത്കെയർ പ്രതിനിധികൾ കേരള ഗവർണറുമായി കൂടിക്കാഴ്ച നടത്തി

വിപിഎസ് ഹെൽത്ത്കെയർ പ്രതിനിധികൾ കേരള ഗവർണറുമായി കൂടിക്കാഴ്ച നടത്തി

വിപിഎസ് ഹെൽത്ത്കെയർ പ്രതിനിധികൾ കേരള ഗവർണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം/ദുബായ്: യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറിന്റെ പ്രതിനിധികൾ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച.വിപിഎസ് ഹെൽത്ത്കെയർ സിഇഒ (ദുബായ്& നോർത്തേണ് എമിറേറ്റ്സ്) ഡോ. ഷാജിർ ഗഫാർ, വിപിഎസ് ഇന്ത്യ ഓപ്പറേഷൻസ് മേധാവി ഹാഫിസ് അലി ഉള്ളാട്ട് എന്നിവരാണ് ഗവർണ്ണറെ സന്ദർശിച്ചത്. കേരളത്തിലെ വിപിഎസ് ഹെൽത്ത്കെയറിന്റെ പുതിയ പദ്ധതികളും പരിപാടികളും ഗ്രൂപ്പ് പ്രതിനിധികൾ ഗവർണറെ ധരിപ്പിച്ചു. പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം വാഴക്കാട് വിപിഎസ് ഹെൽത്ത്കെയർ നിർമിച്ചു കൈമാറിയ രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സവിശേഷതകൾ സംഘം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം 70ആം പിറന്നാൾ ആഘോഷിച്ച ഗവർണ്ണർക്ക് ഗ്രൂപ്പ് ചെയർമാൻ ഡോ.ഷംഷീർ വയലിലിന്റെ ആശംസാ സന്ദേശവും കൂടിക്കാഴ്ച്ചയ്ക്കെത്തിയ പ്രതിനിധികൾ കൈമാറി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment