PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIടി ജെ സനീഷ് കുമാർ ജോസഫ് എം എൽ എ യ്ക്ക് ഇൻകാസ് അബുദാബി കമ്മറ്റി സ്വീകരണം നൽകി.

ടി ജെ സനീഷ് കുമാർ ജോസഫ് എം എൽ എ യ്ക്ക് ഇൻകാസ് അബുദാബി കമ്മറ്റി സ്വീകരണം നൽകി.

ടി ജെ സനീഷ് കുമാർ ജോസഫ് എം എൽ എ യ്ക്ക് ഇൻകാസ് അബുദാബി കമ്മറ്റി സ്വീകരണം നൽകി.

അബുദാബി:  കേന്ദ്ര – കേരള സർക്കാരുകൾ പ്രവാസികളെ ചൂഷണം ചെയ്യുന്നു സനീഷ് കെ.ജോസഫ്എംഎൽഎ. പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടികളിൽ നിന്ന് കേന്ദ്ര – കേരള സർക്കാരുകൾ പിൻമാറണമെന്ന് ടി ജെ സനീഷ് കുമാർ ജോസഫ് എം എൽ എ പറഞ്ഞു. ഇൻകാസ് അബുദാബി കമ്മറ്റി നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബുദാബി മലയാളീ സമാജത്തിലെ ആണ് പരിപാടി നടന്നത്.
ജോലിയാവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന പ്രവാസികളിൽ നിന്ന് റാപ്പിഡ് ടെസ്റ്റിന്റെ പേരിൽ 2500 രൂപയോളമാണ് കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ഈടാക്കുന്നത്. 500 രൂപയിൽ താഴെ മാത്രം ചിലവു വരുന്ന ടെസ്റ്റിനാണ് എയർപോർട്ടിൽ അഞ്ചിരട്ടിയിലധികം ഈടാക്കുന്നത് എന്നത് കടുത്ത ചൂഷണമാണ്. നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ എന്നുള്ള വാചകക്കസർത്ത് ഒഴിവാക്കി, പ്രവർത്തിപഥത്തിൽ പ്രവാസികൾക്ക് പ്രാധാന്യം നൽകുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് പ്രസിഡന്റ്  ബി. യേശുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ ഉൽഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി  അഡ്വ. ഷാജു കോടങ്കണ്ടത്തു, തൃശൂർ ഡിസിസി ജനറൽ സെക്രട്ടറിയും, മീഡിയ കോർഡിനേറ്ററുമായ   രവി ജോസ് താണിക്കൽ, ഇൻകാസ് യുഎഇ സീനിയർ വൈസ് പ്രസിഡന്റ്  എൻ.പി.രാമചന്ദ്രൻ, ഇൻകാസ് യു എ ഇ സെക്രട്ടറി റ്റി എം നിസാർ ,ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ.എച്.താഹിർ എന്നിവർ പ്രസംഗിച്ചു. ഇൻകാസ് ട്രഷറർ നിബു സാം ഫിലിപ്പ് സ്വാഗതവും, ഇൻകാസ് വൈസ് പ്രസിഡന്റ് സാബു അഗസ്റ്റിൻ കൃതജ്ഞതയും രേഖപ്പെടുത്തി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment