PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEസർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റവുമായി യുഎഇ

സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റവുമായി യുഎഇ

സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റവുമായി യുഎഇ

യുഎഇ : സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റവുമായി യുഎഇ. വെള്ളിയാഴ്‌ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും. 2022  ജനുവരി ഒന്നു മുതലാണ് മാറ്റം  പ്രാബല്യത്തിൽ വരുക.നേരത്തെ വെള്ളി ശനി ദിസവങ്ങളിലായിരുന്നു സർക്കാർ ഓഫിസുകൾക്ക്  അവധി. പുതിയ തീരുമാനം  അനുസരിച്ചു വെള്ളിയാഴ്ച ഉച്ചമുതൽ ശനി ഞായർ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി.  ജനുവരി ഒന്നുമുതൽ തീരുമാനം നിലവിൽ വരും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച 7:30 മുതൽ ഉച്ചയ്ക്ക് 12 മണിവരെയുമായിരിക്കും പുതിയ സമയക്രമം. ജനുവരി മുതൽ   വെള്ളിയാഴ്ചത്തെ  ജുമാ നമസ്ക്കാരം 1.15 ആണ് നടക്കുക.
സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദേശങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ നല്‍കിയിട്ടില്ല.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment