PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗോൾഡൻ വിസ ലഭിച്ചു

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗോൾഡൻ വിസ ലഭിച്ചു

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗോൾഡൻ വിസ ലഭിച്ചു

അബുദാബി: ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദിന് ബഹ്‌റൈൻ ഗോൾഡൻ വിസ ലഭിച്ചു. ബഹ്‌റൈൻ ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയിൽ നിന്നും അദ്ദേഹം ഗോൾഡൻ വിസയേറ്റുവാങ്ങി. ഈ അംഗീകാരം ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നതായി അദീബ് അഹമ്മദ് പറഞ്ഞു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്ക് നന്ദിയറിയിക്കുന്നു. മേഖലയിലെ സുപ്രധാന ബിസിനസ് ഹബ് എന്ന നിലയിലുള്ള രാജ്യത്തിൻറെ പ്രതിച്ഛായ ഉയർത്തുന്നതാണ് ഗോൾഡൻ വിസ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത മേഖലകളിൽ മികവുതെളിയിച്ചവരെ ആകർഷിക്കുക, അതിലൂടെ രാജ്യത്തിൻറെ സാമ്പത്തിക വികസനങ്ങൾക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ 2022 ഫെബ്രുവരിയിലാണ് ഗോൾഡൻ വിസ പദ്ധതിക്ക് തുടക്കമായത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment