PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറമസാൻ പ്രഭാഷണം  അബുദബി  ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു

റമസാൻ പ്രഭാഷണം  അബുദബി  ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു

റമസാൻ പ്രഭാഷണം  അബുദബി  ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച  റമസാൻ പ്രഭാഷണം  അബുദബി  ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു. ‘നരകം എത്ര ഭയാനകം, നമുക്കും വേണ്ടേ മോചനം’ എന്ന വിഷയത്തിൽ പണ്ഡിതനും ഷാർജ മസ്ജിദുൽ അസീസ് ഖത്തീബുമായ ഹുസൈൻ സലഫിയാണ്  പ്രഭാഷണം നടത്തിയത്. രാജ്യത്തിൻറെ മുഴുവൻ പൗരന്മാരുടെയും ക്ഷേമവും പുരോഗതിയുമാണ് രാജ്യത്തിൻറെ പുരോഗതിയെന്നും  വർഗീയ സംഘർഷങ്ങൾ ആധുനിക സമൂഹത്തിനു ഒട്ടും ഭൂഷണമല്ലന്നും, ഇന്ത്യ പോലെയുള്ള രാജ്യത്ത് വ്യത്യസ്ത ജനങ്ങളുടെ വിശ്വാസത്തെയും സംസകാരത്തെയും മാനിച്ചും ബഹുമാനിച്ചും മുന്നോട്ട് പോയാൽ മാത്രമേ രാജ്യത്ത് പുരോഗതി സാധ്യമാവുകയൊള്ളു എന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇ ഇസ്ലാഹി സെൻറെർ ജനറൽ സെക്രട്ടറി ശംസുദ്ധീൻ അജ്‌മാൻ അധ്യക്ഷൻ ആയിരുന്നു, അൽ റാഷിദ് ഖുർആൻ സ്റ്റഡി സെന്റർ പ്രസിഡണ്ട് അബ്ദുസ്സലാം അലപ്പുഴ ഉൽഘാടനം ചെയ്ത സംഗമത്തിൽ   അബുദാബി ഇസ്ലാമിക്  സെൻറെർ ജനറൽ സെക്ടറി അബ്ദുൽ സലാം,  K M C C സംസ്‌ഥാന പ്രസിഡന്റ് ഷുക്കൂർ കല്ലിങ്ങൽ , മലയാളീ സമാജം പ്രസിഡന്റ്  സലീം ചിറക്കൽ, ഇസ്ലാഹീ സെന്റർ  പ്രതിനിധി   സഈദ് ചാലിശ്ശേരി  എന്നിവർ ചടങ്ങിൽ  ആശംസകളർപ്പിച്ച് സംസാരിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment