PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവി.പി കൃഷ്ണകുമാർ വീണ്ടും കേരള സോഷ്യൽ സെന്റർ പ്രസിഡന്റ്

വി.പി കൃഷ്ണകുമാർ വീണ്ടും കേരള സോഷ്യൽ സെന്റർ പ്രസിഡന്റ്

വി.പി കൃഷ്ണകുമാർ വീണ്ടും കേരള സോഷ്യൽ സെന്റർ പ്രസിഡന്റ്

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ജനറൽ ബോഡി യോഗം 2022- 2023 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ പ്രവർത്തന വർഷത്തെ പ്രസിഡന്റായിരുന്ന വി.പി കൃഷ്ണകുമാർ അതേ സ്ഥാനത്ത് തുടരും. റോയ് ഐ വർഗീസിനെ വൈസ് പ്രസിഡന്റായും ഷെറിൻ വിജയനെ ജനറൽ സെക്രട്ടറിയായും നികേഷ് വലിയ വളപ്പിലിനെ ട്രഷററായും തെരഞ്ഞെടുത്തു. കെ. ബി ജയൻ ( ഓഡിറ്റർ) ടി. പി അയൂബ് ( അസി. ഓഡിറ്റർ) സുനിൽ ഉണ്ണികൃഷ്ണൻ, ലതീഷ് ശങ്കർ, നിഷാം വെള്ളുത്തടത്തിൽ, പ്രദീപ് കുമാർ കുറ്റിക്കോൽ, റഫീഖ് ചാലിൽ മുനമ്പത്ത് , ഇ സ് .ഉബൈദുള്ള, ഇ. റഷീദ് , സജീഷ് സുകുമാരൻ നായർ , കെ. സത്യൻ, ഷബിൻ പ്രേമരാജൻ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

യു.എ ഇ സാമൂഹ്യ ക്ഷേമ മന്ത്രാലയ പ്രതിനിധികളായ അബ്ദുള്ള അഹമ്മദ് ഹുസൈൻ, മുഹമ്മദ് അൽ മുഹൈർബി, അഹമ്മദ് അബ്ദുള്ള ആദി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി ലായിന മുഹമ്മദ് വാർഷിക റിപ്പോർട്ടും ട്രഷറർ സി. കെ ബാലചന്ദ്രൻ വരവ് ചെലവ് കണക്കുകളും 2022 -2023 വർഷത്തെ ബജറ്റും അവതരിപ്പിച്ചു. ഓഡിറ്റർ എ .എൽ സിയാദ് പിന്നിട്ട വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. സെന്റർ പ്രസിഡന്റ് വി.പി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എ. കെ ബീരാൻ കുട്ടി, യേശുശീലൻ, ടി.എം സലിം, ടി.കെ മനോജ്, സി.പി ബിജിത് കുമാർ , എൻ. വി മോഹനൻ എന്നിവർ സംസാരിച്ചു. എ. എൽ സിയാദ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. യു.എ ഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ജനറൽ ബോഡി യോഗം ആരംഭിച്ചത്. സെന്റർ വൈസ് പ്രസിഡന്റ് റോയ് ഐ വർഗീസ് അനുശോചനം അറിയിച്ചു. ജനറൽ സെക്രട്ടറി ലായിന മുഹമ്മദ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി എം ശശികുമാർ നന്ദിയും പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment