PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി സ്‌ഫോടനം : മരിച്ചത് മലയാളിയും പാക്കിസ്ഥാനിയും.106 ഇന്ത്യക്കാർക്കും പരിക്ക്.

അബുദാബി സ്‌ഫോടനം : മരിച്ചത് മലയാളിയും പാക്കിസ്ഥാനിയും.106 ഇന്ത്യക്കാർക്കും പരിക്ക്.

അബുദാബി സ്‌ഫോടനം : മരിച്ചത് മലയാളിയും പാക്കിസ്ഥാനിയും.106 ഇന്ത്യക്കാർക്കും പരിക്ക്.

അബുദാബി : അബുദാബി ഖാലിദിയയിൽ പാചക വാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഒരു മലയാളിയും , ഒരു പാക്കിസ്ഥാനിയുമെന്നു തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരാണ് അപകടത്തിൽ മരിച്ച മലയാളി. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 106 ഇന്ത്യക്കാർക്ക് പരിക്ക് പറ്റിയതായി ഇന്ത്യൻ എംബസ്സി അറിയിച്ചു. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി , ഷഖ്‌ബൂത് ഹോസ്പിറ്റൽ , ബുർജീൽ , എൻ എം സി , മെഡിയോർ ,ലൈഫ് ലൈൻ ,മെഡിക്ലിനിക് , ക്ളീവ്ലാൻഡ് എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽ തകർന്ന ഫുഡ് കെയർ റെസ്റ്റോറന്റിൽ എട്ട് ജീവനക്കാരും ചികിത്സയിലാണ്. മൂന്നു പേരുടെ നില ഗുരുതരമാണെന്ന് റെസ്റ്റോറന്റ് ഉടമ അറിയിച്ചു. സ്ഫോടനം നടന്നത് റെസ്റ്റോറന്റിൽ അല്ലെങ്കിലും തീപിടുത്തം ആദ്യം ഉണ്ടായതു റെസ്റ്റോറന്റിലായിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment