PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaപ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറിയാൽ കനത്ത ശിക്ഷ

പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറിയാൽ കനത്ത ശിക്ഷ

പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറിയാൽ കനത്ത ശിക്ഷ

സൗദി: സൗദിയിൽ പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ . പ്രായമായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്ത് രൂപം നൽകിയിട്ടുള്ള പുതിയ നിയമങ്ങൾ പ്രകാരം പ്രായമായവർക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്ന വ്യക്തികൾക്ക് ഒരു വർഷം വരെ തടവും, അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ചുമത്താവുന്നതാണ്. ഈ നിയമത്തിലെ മൂന്നാം ആർട്ടിക്കിൾ പ്രകാരം, രാജ്യത്തെ പ്രായമായ വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പ്‌ വരുത്തുന്നതായും, ഇവരുടെ സംരക്ഷണം കുടുംബത്തിന്റെ ചുമതലയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ നിയമത്തിലെ പതിനഞ്ചാം ആർട്ടിക്കിൾ പ്രകാരം, പ്രായമായവരുടെ സ്വത്ത്, പണം എന്നിവ അവരുടെ സമ്മതം കൂടാതെ ക്രയവിക്രയം ചെയ്യുന്നതിനോ, വിതരണം ചെയ്യുന്നതിനോ കുടുംബനാഥന് അവകാശമില്ല. പ്രായമായവരുടെ സ്വത്ത് ക്രയവിക്രയം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള വ്യക്തി അത് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള വ്യവസ്ഥകളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറുപത് വയസിന് മുകളിൽ പ്രായമുള്ള സൗദി പൗരന്മാരുടെ സംരക്ഷണവും, പ്രത്യേക പരിഗണനയും നൽകുന്നതിൽ സൗദി അറേബ്യ എന്നും മുന്നിൽ നിൽക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment