PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIനഗരഭംഗിക്ക് കോട്ടം വരുത്തിയാൽ കനത്ത പിഴ

നഗരഭംഗിക്ക് കോട്ടം വരുത്തിയാൽ കനത്ത പിഴ

നഗരഭംഗിക്ക് കോട്ടം വരുത്തിയാൽ കനത്ത പിഴ

ദുബായ്: ദുബായ് നഗരത്തിന്റെ ഭംഗിക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ കനത്ത പിഴ ഈടാക്കുമെന്ന് ദുബായ് നഗരസഭ. പരിശോധന ശക്തമാക്കുന്നതിനും , നിയമലംഘകരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും നഗര സഭ തീരുമാനിച്ചിട്ടുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും പരിസ്ഥിതിക്ക് നിരക്കാത്ത രീതിയിലുള്ള പ്രവണതകളിൽ ഏർപ്പെടാറുണ്ടെന്ന് നഗരസഭാ നിരീക്ഷിച്ചു. ചവറുകളും മാലിന്യങ്ങളും അലക്ഷ്യമായി തള്ളുക , അഭംഗി നിറക്കുന്ന പരസ്യം പതിക്കുക തുടങ്ങിയവ ഇതിൽപെടും.പൊതു ഇടങ്ങളിൽ തുപ്പിയാൽ 500 ദിർഹമാണ് പിഴ ഈടാക്കുന്നത്. മറ്റു നിയമലംഘനങ്ങൾക്ക് വേറെ വേറെ പിഴകൾ ആണ് അടക്കേണ്ടത്. പൊതുശുചിത്വ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ആദ്യം താക്കീത് നൽകും. പിന്നീട് ആയിരിക്കും ശിക്ഷ നൽക്കുക. നഗരസഭ സ്ഥാപിച്ച ചവറു പെട്ടികളിൽ മാലിന്യം നിക്ഷേപിക്കാതെ ഇരിക്കുക. പൊതു സ്ഥലം മലിനമാക്കുന്ന തരത്തിൽ ചവറുകൾ നിക്ഷേപിക്കുക ഇതെല്ലാം വലിയ കുറ്റമായി പരിഗണിച്ച് പിഴ ചുമത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വാഹനം കഴുകിയ വെള്ളം നിരത്തുകളിലേക്ക് ഒഴുക്കിയാൽ 500 ദിർഹം പിഴ നൽകേണ്ടി വരും. പൊതു സ്ഥലങ്ങളിൽ ച്യൂയിങ് ഗം ചവച്ച് തുപ്പുന്നവർ ,അനധികൃത പരസ്യങ്ങൾ പതിക്കുക , രാജ്യത്ത് നിരോധിച്ചിട്ടുള്ള സ്റ്റക്കറുകൾ പതിക്കുക എന്നിവ കണ്ടെത്തിയാൽ പിഴ ആയിരം ദിർഹമായിരിക്കും. കെട്ടിടാവശിഷ്ടങ്ങൾ, പാഴ് വസ്തുക്കളും, ചവറുകൾ എന്നിവ പൊതു സ്ഥലത്ത് തള്ളരുത്. 1000 ദിർഹം പിഴ അടക്കേണ്ടി വരും.പൊതു സ്ഥലങ്ങളിൽ അനുമതി കൂടാതെ ശുചീകരണത്തിന് ശ്രമിക്കരുതെന്നും നഗര സഭ മുന്നറിയിപ്പ് നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment