PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaസൗദി അറേബ്യയിൽ പുതുതായി 16 മൃഗശാലകള്‍ സ്ഥാപിക്കും

സൗദി അറേബ്യയിൽ പുതുതായി 16 മൃഗശാലകള്‍ സ്ഥാപിക്കും

സൗദി അറേബ്യയിൽ പുതുതായി 16 മൃഗശാലകള്‍ സ്ഥാപിക്കും

സൗദി: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി 16 മൃഗശാലകള്‍ പുതുതായി സ്ഥാപിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രാലയം. ജിദ്ദയിലും റിയാദിലുമായി അഞ്ച് വലിയ മൃഗശാലകളും മദീനയിലും ബുറൈദയിലും നാല് ഇടത്തരവും അബഹയിലും ജീസാനിലുമായി ഏഴ് ചെറിയ മൃഗശാലകളും നിര്‍മിക്കാനാണ് ഉദ്ദേശം. ഓരോ വലിയ മൃഗശാലക്കും 50 ഹെക്ടര്‍ വിസ്തീര്‍ണവും 5.30 കോടി റിയാല്‍ നിക്ഷേപ തുകയും ഓരോ ഇടത്തരത്തിനും 15 ഹെക്ടര്‍ വിസ്തീര്‍ണവും 1.10 കോടി റിയാല്‍ നിക്ഷേപ തുകയും ഓരോ ചെറിയ മൃഗശാലക്കും 10 ഹെക്ടര്‍ വിസ്തീര്‍ണവും ആവശ്യമായിരിക്കും. ഏകദേശം 39 കോടി റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന മൃഗശാലകളിലൂടെ നിരവധി നിക്ഷേപ അവസരങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment