PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇന്ന് അബുദാബിയിൽ എത്തും. അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്.  യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അദ്ദേഹം അഭിനന്ദനമറിയിക്കും. ശേഷം ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനമാണിത്. നാലാം തവണയാണ് നരേന്ദ്രമോദി യുഎഇ സന്ദർശിക്കുന്നത്. 2015, 2018, 2019 വർഷങ്ങളിലാണ് ഇതിനു മുൻപ് യുഎഇയിൽ എത്തിയിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടിനിടെ യുഎഇ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഒടുവിൽ നടന്ന സന്ദർശനത്തിൽ യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി പ്രധാനമന്ത്രിയെ ആദരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നാലാമത്തെ യുഎഇ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുമെന്നാണ് പ്രതീക്ഷ.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment