PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ പണമീടാക്കും

ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ പണമീടാക്കും

ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ പണമീടാക്കും

ദുബായ്:  ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ മുതൽ പണമീടാക്കും. ജൂലൈ ഒന്നു മുതൽ കടകളിൽ ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കും. പ്ലാസ്റ്റിക് അടക്കമുള്ള കവറുകൾക്ക് പണം നൽകണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. റസ്റ്ററന്റുകൾ, തുണിക്കടകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ കടകൾക്കും ബാഗ് നിയന്ത്രണ ഉത്തരവ് ബാധകമാണ്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ 50 ഫിൽസിനും കോട്ടൺ ബാഗുകൾ 2.50 ദിർഹത്തിനും കട്ടി കൂടിയ വലിയ ബാഗുകൾ 11.50 ദിർഹത്തിനും കടകളിൽ ലഭിക്കും. കവറുകളുമായി സൂപ്പർ മാർക്കറ്റുകളിൽ എത്തുകയോ, കവറുകൾക്ക് പണം നൽകി വാങ്ങുകയോ വേണമെന്ന് സാഹചര്യത്തിൽ ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ് വിലയിരുത്തൽ.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment