PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIവമ്പൻ ഹോട്ടലുകളുടെ നഗരമായി ദുബായ്

വമ്പൻ ഹോട്ടലുകളുടെ നഗരമായി ദുബായ്

വമ്പൻ ഹോട്ടലുകളുടെ നഗരമായി ദുബായ്

ദുബായ്: ദുബായിൽ പ്രതിമാസം പുതിയ 1,027 ഹോട്ടൽ മുറികളാണ് സന്ദർശകർക്കായി ഒരുക്കുന്നത്. ഓരോ മാസവും 34% പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഒരുങ്ങുന്നത്.ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണ് ഹോട്ടൽ രംഗത്തെ ദുബായ് നഗരത്തിന്റെ കുതിപ്പ് വ്യക്തമാക്കിയത്. 2021 ഏപ്രിൽ മുതൽ 2022 ഏപ്രിൽ വരെ പുതിയ 12,324 ഹോട്ടൽ മുറികൾ ഒരുങ്ങി. 2022 ഏപ്രിൽ അവസാനമായപ്പോഴേക്കും 1.40 ലക്ഷത്തിലധികം ഹോട്ടൽ മുറികളായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇതു 1.28 ലക്ഷമായിരുന്നു. പ്രതിവർഷം ഹോട്ടൽ രംഗത്തുണ്ടായ പുരോഗതി 9.6 ശതമാനമാണ്. പുതിയ 55 ഹോട്ടലുകളും ഇക്കാലയളവിൽ ദുബായിൽ തുറന്നു. 2021 ൽ 714 ആയിരുന്നു ഹോട്ടലുകളെങ്കിൽ 2022 ഏപ്രിലിൽ 769 ആയി ഉയർന്നു.ഓരോ മാസവും 4.5 ശതമാനാണു ഹോട്ടലുകളുടെ വർധന. മൊത്തം ഹോട്ടലുകളിൽ 34 ശതമാനവും പഞ്ചനക്ഷത്രങ്ങളാണ്. 146 സ്ഥാപനങ്ങൾ പഞ്ചനക്ഷത്ര പദവിയിലെത്തിയതായി അധികൃതർ വെളിപ്പെടുത്തി . കോവിഡ് തീവ്രത കുറഞ്ഞ 2022 ൽ ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണവും കൂടി. കഴിഞ്ഞ ജനുവരി-മാർച്ച് മാസങ്ങൾക്കിടയിൽ 30.97 ലക്ഷം പേരെയാണ് എമിറേറ്റ് വരവേറ്റത്. 2021 ലെ കാലയളവിനേക്കാൾ 214 % സന്ദർശക വർധന. അന്നു 10.27 ലക്ഷം ആളുകൾ മാത്രമാണ് ദുബായിലെത്തിയത്.കരയിലും കടലിലും ആകാശത്തുമെല്ലാം അവിസ്മരണീയ ഉല്ലാസ സംവിധാന ഒരുക്കിയതിനാൽ അനുദിനം ജനപ്രിയ നഗരമായി മാറുകയാണു ദുബായ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment