PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഗ്രാൻഡ് മോസ്കിന് ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ്

ഗ്രാൻഡ് മോസ്കിന് ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ്

ഗ്രാൻഡ് മോസ്കിന് ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ്

അബുദാബി:  ലോകത്തിലെ മികച്ച ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ്അഡ്വൈസർ നടത്തിയ അഭിപ്രായ സർവേയിലാണ് 2022-ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിനായി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തിരഞ്ഞെടുത്തത്. മേഖലയിൽ ഒന്നാമതും ആഗോളതലത്തിൽ നാലാമതുമാണ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. മികച്ച സാംസ്കാരിക, ചരിത്ര പര്യടന കേന്ദ്ര വിഭാഗത്തിൽ ആഗോളതലത്തിൽ ഒൻപതാം സ്ഥാനമുണ്ട്. ലോക സംസ്‌കാരങ്ങൾക്കിടയിൽ യുഎഇയുടെ സഹവർത്തിത്വം, സമാധാനം, അനുകമ്പ എന്നീ സന്ദേശം പ്രചരിപ്പിക്കുന്നതിലും ഇസ്‌ലാമിക നാഗരികതയെ പുനരുജ്ജീവിപ്പിക്കുന്നതിലും ഷെയ്ഖ് സായിദ് മോസ്ക് വഹിച്ച പങ്ക് കൊണ്ടാണ് പുരസ്കാരം ലഭിച്ചത്. രാഷ്ട്ര നേതാക്കൾ മുതൽ സാധാരണക്കാർ വരെ വർഷത്തിൽ 70 ലക്ഷം പേർ പള്ളി സന്ദർശിക്കുന്നു. അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ ടൂറിസ്റ്റ് ഗൈഡുകളുടെ സേവനവും ലഭിക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment