PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEപ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാൻ ബാങ്ക് ലോൺ

പ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാൻ ബാങ്ക് ലോൺ

പ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാൻ ബാങ്ക് ലോൺ

അബുദാബി: പ്രവാസികൾക്ക് യു.എ.ഇയിൽ ഭൂമി വാങ്ങാനും ഇനി ബാങ്ക് ലോൺ ലഭിക്കും. അബൂദബി ഇസ്ലാമിക് ബാങ്കാണ് ആദ്യമായി പ്രവാസികൾക്ക് പ്ലോട്ട് ലോൺ സൗകര്യം പ്രഖ്യാപിച്ചത്. ഭൂമി വിലയുടെ 60 ശതമാനം വരെ ബാങ്ക് ലോണായി നൽകും. നേരത്തേ ലോണടച്ച് തീർക്കുന്നവർക്ക് ഏർലി സെറ്റിൽമെന്റ് ചാർജിൽ അടക്കാൻ ബാക്കിയുള്ള തുകയുടെ 30 ശതമാനം വരെ ഇളവ് നൽകുമെന്നും അധികൃതർ അറിയിച്ചു.
യു.എ.ഇയിൽ ഭൂമി വാങ്ങി സ്വന്തം വീടുവെക്കാനും കമ്പനി തുടങ്ങാനും ആഗ്രഹിക്കുന്ന പ്രവാസികളുടെയും സ്വദേശികളുടെയും എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്ലോട്ട് ലോൺ സൗകര്യം ഏർപ്പെടുത്തുന്നതെന്ന് അബൂദബി ഇസ്ലാമിക് ബാങ്ക് ഗ്ലോബൽ റീട്ടെയിൽ വിഭാഗം മേധാവി സമീഹ് അവാദല്ലാഹ് പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment